KeralaLatest NewsNews

പഴയകാല സിനിമാ തീയേറ്ററുകളിലൊന്നായ കോറണേഷനും വിസ്മൃതിയിലേയ്ക്ക്

കോഴിക്കോട്: ന്യൂജന്‍ എന്ന ഇംഗ്ലീഷ് വാക്ക് മലയാളത്തിലേയ്ക്ക് കടന്നു കൂടിയിട്ട് അധികം നാളായിട്ടില്ല. ന്യൂജന്റെ വരവോടെ കാലങ്ങള്‍ക്ക് മുമ്പെ പ്രതാപത്തോടെ തലഉയര്‍ത്തി നിന്നിരുന്ന പലതും വിസ്മൃതിയിലാകുന്നു. ഇങ്ങനെ വിസ്മൃതിലാകുന്നതില്‍ ഒന്നാണ് തിയറ്ററുകള്‍. കോഴിക്കോട്ടെ പഴയകാല സിനിമാ തീയേറ്ററുകളിലൊന്നായ കോറണേഷനാണ് ഇപ്പോള്‍ പൊളിച്ചു മാറ്റുന്നത്.

Read Also : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി ഓഫീസ് ഒഎല്‍എക്‌സില്‍ വില്‍പ്പനക്കെന്ന് പരസ്യം

ഏകദേശം 70 വര്‍ഷത്തോളം പഴക്കമുള്ള കോറണേഷന്‍ തീയേറ്ററാണ് പുതുമോടിയിലുള്ള മള്‍ട്ടിപ്ലെക്സാക്കി മാറ്റുവാനായി കഴിഞ്ഞദിവസം പൊളിച്ചുതുടങ്ങിയത്. കേരളത്തിലെ ആദ്യ തീയേറ്ററായ തൃശൂര്‍ ജോസും കോഴിക്കോട്ടെ ആദ്യ തീയേറ്ററായ രാധയും വന്നശേഷം തുടങ്ങിയ കോറണേഷന്‍ മൂന്നു മള്‍ട്ടിപ്ലെക്സ് തീയേറ്ററുകളും ഷോപ്പിംഗ് കോംപ്ലക്സുകളുമടക്കമുള്ള മെഗാ കോംപ്ലക്സായി അടുത്തവര്‍ഷം അവസാനത്തോടെ നവീകരിച്ച് തുറന്നുകൊടുക്കുമെന്നാണറിയുന്നത്.

നിലവിലുള്ള കോറണേഷന്റെ ബാല്‍ക്കണി പൊളിച്ച് അവിടെ മൂന്നു മള്‍ട്ടിപ്ലെക്സുകളും താഴെ ഷോപ്പിംഗ് മാളുമാക്കി മാറ്റുകയാണ് ഉദ്ദേശ്യം. കോഴിക്കോട്ടെ രാധാ തീയേറ്റര്‍ പോലെ പഴയ രീതിയിലുള്ള കെട്ടിടത്തിലായിരുന്നു ഏതാനും വര്‍ഷം മുന്‍പ് വരെ കോറണേഷനും പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഇത് പുതുക്കി പണിയുകയായിരുന്നു.

കോഴിക്കോട്ടെ വലിയ തീയേറ്ററുകളിലൊന്നായ കോറണേഷന്‍ കൂടി ഇല്ലാതാകുന്നതോടെ, ആയിരത്തിനടുത്ത് കാണികളെ ഒരേ സമയത്ത് ഉള്‍ക്കൊള്ളുന്ന തീയേറ്ററുകള്‍ കോഴിക്കോട്ട് നിന്ന് അപ്രത്യക്ഷമാകുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള വന്‍കിട ഏജന്‍സികള്‍ കോറണേഷന്‍ തീയേറ്റര്‍ മള്‍ട്ടിപ്ലെക്സുകളാക്കി മാറ്റുവാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇതുവരെ ഉടമസ്ഥര്‍ സമ്മതം മൂളിയിരുന്നില്ല. എന്നാല്‍ കോവിഡ് ഈ മേഖലയിലുണ്ടാക്കിയ പ്രതിസന്ധിയാണ് ഉടമസ്ഥരെ മാറ്റി ചിന്തിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button