Latest NewsKeralaNewsDevotionalSpirituality

വീട്ടില്‍ ധനനാശം ഉണ്ടാകാന്‍ ഇതുമതി

ഗൃഹം നിര്‍മ്മിക്കുമ്പോള്‍ സുഗമമായി വായുസഞ്ചാരവും പ്രകാശസഞ്ചാരവും ഉളള വിധം ആയിരിക്കണം വാതിലുകള്‍ ജനലുകള്‍ എന്നിവ ക്രമീകരിക്കേണ്ടത്. അതിനായി വാതിലുകള്‍, ജനലുകള്‍ എന്നിവ ഗൃഹത്തിന്റെ മദ്ധ്യസൂത്രത്തില്‍ വരുന്നവിധം വയ്‌ക്കേണ്ടതാണ്. കിഴക്ക് പിടഞ്ഞാറ് മദ്ധ്യ സൂത്രത്തെ ബ്രഹ്മസൂത്രം എന്നും തെക്ക് വടക്ക് മദ്ധ്യസൂത്രത്തെ യമ സൂത്രമെന്നും പറയുന്നു.

Read Also : “രാമക്ഷേത്രം പണിയുന്നത് സഹിക്കാന്‍ കഴിയാത്തവരാണ് കര്‍ഷക സമരത്തിന് പിന്നില്‍ ” : യോ​ഗി ആ​ദി​ത്യ​നാ​ഥ് 

യമസൂത്രവും ബ്രഹ്മസൂത്രവും തടസപ്പെടുത്താതെ പ്ലാന്‍ വരച്ച് വാതിലുകളും ജനലുകളും ക്രമീകരിക്കേണ്ടതാണ്. ബ്രഹ്മസൂത്രം കിഴക്ക് തടസപ്പെട്ടാല്‍ ഗൃഹത്തില്‍ പതിവിയോഗം (നാഥന്‍) ഉണ്ടാകും.

യമ സൂത്രം തെക്ക് തടസപ്പെട്ടാല്‍ ശത്രുഭയം ഫലം. ബ്രഹ്മസൂത്രം പിടഞ്ഞാറ് തടസ്സപ്പെട്ടാല്‍ ധനനാശം ഉണ്ടാകും. യമസൂത്രം വടക്ക് തടസപ്പെട്ടാല്‍സര്‍വ്വ ഐശ്വര്യനാശവും ഫലം ആകുന്നു. ആയതിനാല്‍ സൂത്രതടസമില്ലാതെ ഗൃഹം നിര്‍മ്മിയേക്കണ്ടതാണ്.

ഈ സൂത്രങ്ങള്‍ ഭൂമിയുടെ ചുറ്റുമുള്ള കാന്തിക മണ്ഡലത്തിന്റെയും വിദ്യുത് പ്രവാഹത്തിന്റേയും പാതകള്‍ കൂടിയാണ്. ആകയാല്‍ ശാസ്ത്രീയമായി വളരെ പ്രാധാന്യമുള്ളതു കൂടിയാണ് സൂത്രങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button