ഹരിപ്പാട്ട് വിജയിച്ച സിപിഎം കൗൺസിലർ കൃഷ്ണകുമാർ വോട്ടർമാരെ അധിക്ഷേപിച്ചു കൊണ്ടുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ ക്ഷമാപണവുമായി രംഗത്ത് . ഫേസ്ബുക്കിലൂടെയാണ് ഇയാളുടെ ക്ഷമാപണം. പോസ്റ്റ് കാണാം:
“ഇന്നലത്തെ സ്വീകരണ യോഗത്തിൽ വെച്ച് പ്രകോപിതനായി പ്രസംഗിച്ചപ്പാൾ നാവിന് പറ്റിയ പിഴയാണ് കുടുംബങ്ങൾ എന്ന് ഉദ്ദേശിച്ച് പറയാൻ വന്നതാണ്. തെറ്റിദ്ധരിക്കപ്പെട്ടതിൽ എനിക്ക് അഗാധമായ വിഷമവും വേദനയുമുണ്ട് കൈവിട്ട വാക്ക് തിരിച്ചു പിടിക്കാൻ കഴിയില്ലയെന്നറിയാം . ഇങ്ങനെ ഒരു പ്രസ്താവന എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നു. ആ വാക്കുകൾ ഞാൻ പിൻവലിച്ച് നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു . എല്ലാവരേയും ഒന്നായി കണ്ട് ഞാൻ പ്രവർത്തിക്കുമെന്ന് ഉറപ്പു തരുന്നു . എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു. വിശ്വസ്തതയോടെ കൃഷ്ണകുമാർ”
ഇയാളുടെ വൈറൽ വീഡിയോയിലെ അധിക്ഷേപങ്ങളും വളരെയേറെ വിവാദത്തിനു വഴി വെച്ചിരുന്നു. താൻ ഉണ്ടാക്കിയ റോഡിലേക്ക് കാലെടുത്തു വെക്കുമ്പോൾ കൃഷ്ണകുമാറിന്റെ നെഞ്ചത്തല്ല കൃഷ്ണകുമാർ ഉണ്ടാക്കിയതാണ് ഈ റോഡ് എന്ന് ഓർക്കണമെന്നും ഇയാൾ പറയുന്നു.
താൻ ഉണ്ടാക്കിയ പൈപ്പിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ നന്ദിയോടെ ഓർക്കണമെന്നും ‘ഹരേ റാം’ എന്നല്ല ‘ഹരേ കൃഷ്ണകുമാർ’ എന്ന് വിളിക്കണമെന്നും ഇയാൾ വോട്ടർമാർക്ക് താക്കീതു നൽകുന്നു. തനിക്ക് വോട്ടു ചെയ്യാത്തവർ ആരൊക്കെയാണ് എന്ന് തനിക്കറിയാമെന്നും ഇയാൾ ഭീഷണിപ്പെടുത്തുന്നുണ്ട്.തനിക്ക് വോട്ടു ചെയ്യാത്തവർ ഒരു കാര്യവും നടത്താൻ എന്നെ സമീപിക്കരുത് എന്നും ഇയാൾ താക്കീതു ചെയ്യുന്നു. ഇയാളുടെ വീഡിയോയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. വീഡിയോ കാണാം:
Post Your Comments