KeralaLatest NewsNews

15 ലക്ഷം രൂപ വിലവരുന്ന എൽഎസ്‍ഡി മയക്കുമരുന്നുമായി 9 പേർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ 15 ലക്ഷം രൂപ വിലവരുന്ന എൽഎസ്‍ഡി മയക്കുമരുന്നുമായി 9 പേർ അറസ്റ്റിൽ. എറണാകുളം സ്വദേശികളായ ഇമാനുവൽ, മിഥുന്‍, ആൽവിൻ, ഷെഫിൻ, അമൽരാജ്, തൃശ്ശൂർ സ്വദേശികളായ ഷമീർ, സിയാദ്, ഷിജിൽ, ഷെമിൽ എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരിൽ നിന്നും 138 ഗ്രാം മെസ്ക്കാലിൻ മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ കെ എം ജിജിമോന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് സംഘം അറസ്റ്റിൽ ആയിരിക്കുന്നത്. കൂടുതൽ പേര്‍ സംഘത്തിലുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button