പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രായ കുറഞ്ഞ സ്ഥാനാര്‍ഥിയായി വാർത്തകളിൽ ഇടം നേടിയ രേഷ്മ മറിയം റോയിയ്ക്ക് വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ രേഷ്മ പത്തനംതിട്ട അരുവാപ്പലം പഞ്ചായത്തിലെ 11-ാം വാര്‍ഡായ ഊട്ടുപാറയില്‍നിന്നാണ് രേഷ്മ വിജയിച്ചത്.
450 വോട്ടുകള്‍ രേഷ്മയ്ക്ക് ലഭിച്ചപ്പോള്‍ മുന്‍ പഞ്ചായത്തംഗമായ യുഡിഎഫ് സ്ഥാനാര്‍ഥി സുജാത മോഹന് 380 വോട്ട് മാത്രമാണ് നേടാനായത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് രേഷ്മ മറിയം റോയ് പിടിച്ചെടുത്തത്.
read also:തിരുവനന്തപുരത്ത് ബിജെപി സഖ്യം വീണ്ടും ശക്തി തെളിയിച്ചു, തിരിച്ചു കയറാനാകാതെ യുഡിഎഫ്
2020 നവംബര്‍ 18നാണ് രേഷ്മക്ക് 21 വയസ്സ് തികഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 19 ആയിരുന്നു. 21 വയസ്സ് തികഞ്ഞതിന്റെ പിറ്റേദിവസമാണ് രേഷ്മ മറിയം റോയി പത്രിക സമര്‍പ്പിച്ചത്.
Post Your Comments