Latest NewsKerala

ഒരു പോസ്റ്റർ പോലുമില്ലാതെ പ്രചരണത്തിൻ്റെ പൈസ മുഴുവൻ നിർദ്ധന വ്യക്തിക്ക് വീടിനുവേണ്ടി നൽകി, എന്നിട്ടും മിന്നുന്ന വിജയം

ആ വാർഡ് പരസ്യവും പ്രചാരണവും ഇല്ലാതെ ജയിക്കാൻ പറ്റുമോ എന്ന് പലരും ആശങ്കപ്പെടുകയും ചെയ്തു

മാർക്സിസ്റ്റ് പാർട്ടിയുടെ കോട്ടയായ കുറിച്ചി പഞ്ചായത്തിൽ നിന്ന് 300ൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ നേടിയ വിജയത്തെ കുറിച്ചാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്. പോസ്റ്ററുകളില്ലാതെ മത്സരിച്ചപ്പോൾ നെറ്റി ചുളിച്ചവരുണ്ടാകും. പക്ഷേ ജനമനസ്സുകളിൽ പതിഞ്ഞ മുഖം വോട്ടായി മാറി. ഇതിനു മറ്റൊരു കാരണവും ഉണ്ടെന്നാണ് ബിജെപി ഐടി സെൽ ഉൾപ്പെടെ പറയുന്നത്.

തിരഞ്ഞെടുപ്പിൽ ഒരു പോസ്റ്റർ പോലും ഒട്ടിക്കാതെ പ്രചരണത്തിൻ്റെ പൈസ മുഴുവൻ വാർഡിലെ നിർദ്ധനനായഒരു വ്യക്തിക്ക് വീട് വെയ്ക്കുവാൻ നൽകിയിരുന്നു ബി ആർ മഞ്ജീഷ് എന്ന സ്ഥാനാർഥി. ആ വാർഡ് പരസ്യവും പ്രചാരണവും ഇല്ലാതെ ജയിക്കാൻ പറ്റുമോ എന്ന് പലരും ആശങ്കപ്പെടുകയും ചെയ്തു. എന്നാൽ ഫലം വന്നപ്പോൾ കോട്ടയം ജില്ലയിലെ കുറിച്ചി പഞ്ചായത്തിൽ 9ആം വാർഡ് പുളിമൂട്ടിൽ നിന്നും ജനവിധി തേടിയ ബിജെപി സാരഥി ബി. ആർ. മഞ്ജീഷ് 300 ൽ പരം വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

read also: ഭൂരിപക്ഷം 34 -ൽ നിന്ന് ആയിരത്തിലേറെ, പാപ്പനംകോട് അത്യുജ്ജ്വല വിജയവുമായി ആശാനാഥ്

തിരഞ്ഞെടുപ്പ് പോസ്റ്ററുകളുടേയും പ്രചരണത്തിൻ്റേയും കൂടി മത്സരമാണ് പണം ഇറക്കി പ്രചരണം കൊഴുപ്പിച്ചാലേ ജയിക്കാൻ പറ്റൂ എന്ന ധാരണ തിരുത്തിക്കുറിക്കുകയാണ് ബി. ആർ. മഞ്ജീഷ് എന്ന ബിജെപി സ്ഥാനാർത്ഥി. പുതിയ തട്ടകത്തു കടന്ന് ചെന്ന് തൻ്റെ ഒരു പോസ്റ്റർ പോലും പതിക്കാതിരിക്കുകയും ഇലക്ഷൻ പ്രചരണത്തിനുള്ള മുഴുവൻ പണവും നിർദ്ധനനായ വ്യക്തിക്ക് വീട് വെയ്ക്കുവാൻ നൽകുകയും ചെയ്ത് ഒപ്പം അവിടെ നിന്ന് ചരിത്രം കുറിച്ച ഭൂരിപക്ഷത്തിനു വിജയിച്ചതും ഇന്ന് വലിയ ചർച്ച ആയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button