കോട്ടയം: കേന്ദ്ര സർക്കാരിന്റെ പുതിയ കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ സമരം ചെയ്യുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്ത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് 2019ല്‍ സിപിഎം പുറത്തിറക്കിയ പ്രകടനപത്രികയില്‍ എപിഎംസി ആക്‌ട് പരിഷ്‌കരിക്കുമെന്നും കര്‍ഷക മേഖലയെ ഉടച്ചുവാര്‍ക്കുമെന്നും പറയുന്നു. റിവൈവെല്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ എന്ന അദ്ധ്യായത്തില്‍ പത്താമതായിട്ടാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ എപിഎംസി നിയമം എടുത്തുകളയും, കാര്‍ഷികോത്പ്പന്നങ്ങളുടെ വിപണനം എല്ലാവിധ നിയന്ത്രണങ്ങളും മാറ്റി സ്വതന്ത്രമാക്കുമെന്നും 2019ലെ പ്രകടന പത്രികയില്‍ പറയുന്നു. മണ്ഡികള്‍ കേന്ദ്രീകരിച്ച് കര്‍ഷകരെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ശരദ്പവാര്‍ എഴുതിയ കത്തും ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
Read Also: എല്ലാ അയ്യപ്പഭക്തരെയും പ്രവേശിപ്പിക്കണം; ഹൈക്കോടതി വിധി ഇന്ന്
അതേസമയം എപിഎംസികള്‍ രാഷ്ട്രീയക്കാരുടെയും കച്ചവടക്കാരുടെയും ഇടനിലക്കാരുടെയും അഴിമതിയുടെയും കുത്തകവത്ക്കരണത്തിന്റെയും കേന്ദ്രമാണ്. ഈ സംവിധാനം കര്‍ഷകരുടെ താത്പ്പര്യത്തിനനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് 2019 ജനുവരിയില്‍ വിവിധ പാര്‍ട്ടികളിലെ എംപിമാര്‍ അടങ്ങിയ കൃഷി സംബ്ബന്ധിച്ച പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു. എതിര്‍ക്കുന്നവര്‍ പോലും ആവശ്യപ്പെട്ട പരിഷ്‌കാരങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ കൊണ്ടുവന്നത്.
Post Your Comments