ന്യൂഡൽഹി:ദേശീയ ആയുഷ് മിഷൻ പദ്ധതിയുടെ കീഴിൽ 200 ആരോഗ്യ കേന്ദ്രങ്ങൾക്ക് അംഗീകാരം നൽകി ആയുഷ് മന്ത്രാലയം .ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലാണ് ഹെൽത്ത് സെന്ററുകൾ നിർമ്മിക്കുന്നത്.
Read Also : തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ : നാല് സ്ഥലങ്ങളില്‍ നാളെ നിരോധനാജ്ഞ
ന്യൂഡൽഹിയിലെ അർവിന്ദ് ലാൽ വന്ദന ലാൽ ഫൗണ്ടേഷനാണ് ഹെൽത്ത് സെന്ററുകൾ നിർമ്മിക്കാൻ ആയുഷ് മന്ത്രാലയത്തിന് പിന്തുണ നൽകുന്നത്. ഇത് സംബന്ധിച്ച കരാറിൽ ബന്ധപ്പെട്ട അധികൃതർ ഒപ്പുവെച്ചു.
ഹെൽത്ത് സെന്ററിന്റെ നിർമ്മാണം ആസൂത്രണം ചെയ്യൽ, നടപ്പാക്കൽ, അവശ്യ പിന്തുണ നൽകൽ എന്നിവയുടെയെല്ലാം മൊത്തത്തിലുള്ള ഉത്തരവാദിത്വം ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാരിന് ആയിരിക്കും. ആവശ്യമായ സാങ്കേതിക സഹായങ്ങളെല്ലാം കേന്ദ്ര സർക്കാർ നൽകും. 2023- 24 വർഷത്തിൽ 12,500 ആയുഷ് ഹെൽത്ത് വെൽനെസ് സെന്ററുകൾ ഘട്ടം ഘട്ടമായി നിർമ്മിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്.
Post Your Comments