ചെന്നൈ; കാമുകിയെ ഉപേക്ഷിക്കാൻ മകൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് പിതാവ് അനവധി ബൈക്കുകൾ പ്രതികാരമായി കത്തിച്ചു നശിപ്പിയ്ച്ചു.
ചെന്നൈ ന്യൂ വാഷമാര്‍പേട്ടിലാണ് സംഭവം നടന്നത്, സംഭവവുമായി ബന്ധപ്പെട്ട് 52കാരനായ കര്‍ണന്‍ എന്ന ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം നടന്നത് , പക്ഷേ അന്ന് 7 ബൈക്കുകൾക്ക് തീയിട്ടത് ആരെന്ന് തിരിച്ചറിയാത്തതിനാൽ പോലീസ് അന്വേഷണം വഴിമുട്ടിയിരുന്നു.
കർണ്ണന്റെ മകൻ അരുൺ സമീപവാസിയായ യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ കര്‍ണന്‍ തുടക്കം മുതല്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നു. ഇതു വകവെക്കാതെ പ്രണയം തുടരുകയും , പുത്തൻ ബൈക്ക് വാങ്ങി നൽകിയതിന്റെ പിറ്റെ ദിവസം കാമുകിയുമായി കറങ്ങി നടക്കുന്നത് കണ്ട കർണ്ണൻ പ്രതികാരം ചെയ്യുകയായിരുന്നു.
അടുത്തുള്ള കടയിലെത്തി കന്നാസ് വാങ്ങി, പിന്നീട് പെട്രോളും വാങ്ങി, മകന്‍റെ ബൈക്ക് കത്തിക്കാനാണ് കര്‍ണന്‍ ശ്രമിച്ചത്. എന്നാല്‍ അതിനുശേഷം സമീപത്തു പാര്‍ക്കു ചെയ്തിരുന്ന ബൈക്കുകള്‍ക്കും കര്‍ണന്‍ തീയിടുകയായിരുന്നുവെന്ന് പോലീസ്.
അടുത്തിടെ അരുണിന്റെ കാമുകി പൊലീസില്‍ നല്‍കിയ പരാതിയാണ് പ്രതിയെ കണ്ടെത്താന്‍ സഹായകരമായത്. തനിക്ക് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി കര്‍ണനെതിരെ പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്തതോടെയാണ് പോലീസിന് ബൈക്കുകൾ കത്തിച്ചത് കർണ്ണനാണെന്ന് മനസിലായത്.
Post Your Comments