പനജി : രാജ്യത്ത് കർഷകരുടെ പേരിൽ പ്രതിപക്ഷത്തിന്റെ സമരം നടക്കുമ്പോഴും പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ ബിജെപി വ്യക്തമായ മേൽക്കൈയോടെ മുന്നേറുകയാണ്. ഹൈദരാബാദ് , രാജസ്ഥാൻ തെരഞ്ഞെടുപ്പുകളിലും അസം ബോഡോലാൻഡ് തെരഞ്ഞെടുപ്പിലും ഉജ്ജ്വല പ്രകടനം കാഴ്ച്ചവെച്ച ബിജെപി ഇപ്പോൾ ഗോവ ജില്ല പരിഷദിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും മുന്നേറിയിരിക്കുകയാണ്.
ഫലമറിഞ്ഞ 42 സീറ്റുകളിൽ 21 എണ്ണം ബിജെപി നേടി. ആറെണ്ണത്തിൽ പാർട്ടി ലീഡ് ചെയ്യുന്നുണ്ട്. കോൺഗ്രസ് സഖ്യത്തിന് വെറും 6 സീറ്റുകൾ ലഭിച്ചപ്പോൾ മഹാരാഷ്ട്ര ഗോമന്തക് പാർട്ടിക്ക് 2 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. സ്വതന്ത്രർ ആറു സീറ്റുകളാണ് നേടിയത്.വടക്കൻ ഗോവയിലും തെക്കൻ ഗോവയിലും ഒരുപോലെ ഉജ്ജ്വല പ്രകടനം നടത്താൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. ആകെ 48 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
അതേസമയം ഹാരാഷ്ട്ര വാദി ഗോമന്തക് പാർട്ടിക്കൊപ്പം സഖ്യമായാണ് കഴിഞ്ഞ ജില്ല പരിഷദ് തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിച്ചത്. അന്ന് 18 സീറ്റുകളായിരുന്നു നേടിയത്. എന്നാൽ ഇക്കുറി ഒറ്റയ്ക്ക് മത്സരിച്ച ബിജെപി എതിരാളികളെ തറപറ്റിക്കുന്ന പ്രകടനമാണ് കാഴ്ച്ച വച്ചത്.
Post Your Comments