ചണ്ഡിഗഡ് : മൂന്ന് പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണച്ച് താൻ രാജിവച്ച പഞ്ചാബ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ജയിലുകൾ) ലക്ഷ്മീന്ദർ സിംഗ് ജഖാർ കൈക്കൂലിക്കേസിൽ സസ്‌പെൻഷനിൽ ഉള്ള ആൾ. ചണ്ഡീഗഡിലെ ജയിൽ ഡിഐജിയായിരുന്ന ലഖ്മീന്ദർ കഴിഞ്ഞ മെയ് മാസത്തിലാണ് സസ്പെൻഷൻ നടപടികൾ നേരിട്ടത് .
എന്നാൽ ഇപ്പോൾ കർഷക സമരത്തിന് ഐഖ്യദാർഢ്യം പ്രഖ്യാപിച്ച് ഈ 56 കാരനായ ഉദ്യോഗസ്ഥൻ ജോലി തന്നെ രാജിവച്ചിരിക്കുകയാണ്. ഇന്ന് അനുഭവിക്കുന്ന സ്ഥാനങ്ങൾ അച്ഛൻ വയലിൽ ജോലി ചെയ്ത് പഠിപ്പിച്ച് നേടിയതാണെന്നും കർഷകരോട് കടപ്പെട്ടിരിക്കുന്നു എന്നും ജാഖർ പറഞ്ഞു.
read also: ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് : കേന്ദ്രം പ്രഖ്യാപിച്ച വായ്പയുടെ ആദ്യ ഗഡു കേരളത്തിന് ലഭ്യമായി
ഡൽഹിയിലെത്തി സമരത്തിന്റെ ഭാഗമാകാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജാഖർ അറിയിച്ചു.കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമാധാനപരമായി സമരം നയിക്കുന്ന കര്‍ഷക സഹേദരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ താന്‍ തീരുമാനിച്ചുവെന്നാണ് രാജികത്തില്‍ ഇദ്ദേഹം കുറിച്ചിരിക്കുന്നത്.
Post Your Comments