ന്യൂഡൽഹി : ചൈനയ്ക്ക് മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയ് ശങ്കർ . യഥാർത്ഥ നിയന്ത്രണ രേഖയിൽ അയൽ രാജ്യം ഉയർത്തുന്ന ഏത് വെല്ലുവിളിയും വിജയകരമായി പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) 93-ാമത് വാർഷിക പൊതുയോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയത്.
Read Also : കോവിഡ് ബാധിതരില്‍ അപൂര്‍വവും ഗുരുതരവുമായ ഫംഗസ് ബാധ ; മുന്നറിയിപ്പുമായി ഡോക്ടർമാർ
ലഡാക്ക് അതിർത്തിയിൽ ചൈനയുമായി കഴിഞ്ഞ ഏഴ് മാസക്കാലമായി നിലനിൽക്കുന്ന സംഘർഷാവസ്ഥയെ ശല്യമെന്ന് വിശേഷിപ്പിച്ച അദ്ദേഹം ചൈന ഇന്ത്യയെ പരീക്ഷിക്കുകയാണെന്നും പറഞ്ഞു.ലഡാക്ക് അതിർത്തിയിൽ ചൈന നേരിട്ട അനുഭവം അപ്രതീക്ഷിതമായിരുന്നു. ലഡാക്കിൽ പ്രകോപനം സൃഷ്ടിച്ചതിലൂടെ ചൈന വർഷങ്ങൾ കൊണ്ട് ഇന്ത്യയിൽ ഉണ്ടാക്കിയ സൽപ്പേര് കൂടിയാണ് ഇല്ലാതാക്കിയത്. ചൈനയുടെ ചെയ്തികൾ ഇന്ത്യയിലെ പൊതുജന വികാരത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥ നിയന്ത്രണ രേഖയിൽ ഉണ്ടാക്കിയ ധാരണകളോട് സഹകരിക്കാൻ ചൈന തയ്യാറാകാത്തത് ആശങ്കകൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments