തിരുവനന്തപുരം: ചോദ്യം ചെയ്യലിനു ഹാജരാകാന്‍ മൂന്നു തവണ മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ തനിക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്നു കാട്ടി ഹാജരാകാൻ വീണ്ടും സാവകാശം തേടി അഭിഭാഷകന്‍ മുഖേന രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു കത്തയച്ചിരിക്കുകയാണ്.
കോവിഡ് ബാധിച്ചതിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കടുത്ത തലവേദനയും കഴുത്ത് വേദനയും അനുഭവപ്പെടുന്നതിനാല്‍ കൊച്ചി വരെ യാത്ര ചെയ്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ രണ്ടാഴ്ച കൂടി സാവകാശം വേണമെന്നുമാണ് രവീന്ദ്രന്റെ ആവശ്യം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ ശുപാര്‍ശ കത്തും ഒപ്പം നല്‍കിയിട്ടുണ്ട്.
ദേഹാസ്വാസ്ഥ്യവും തലവേദനയും കാരണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട രവീന്ദ്രന്‍ നിരീക്ഷണത്തിലാണ്. എന്നാൽ തുടര്‍ച്ചയായി നോട്ടീസ് നല്‍കിയിട്ടും രവീന്ദ്രൻ ഹാജരാകാത്തതില്‍ ഇഡിക്കും അതൃപ്തിയുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം അറിഞ്ഞ ശേഷമായിരിക്കും രവിന്ദ്രന്റെ കത്തിനോട് ഇഡി തീരുമാനം എടുക്കുക എന്നാണ് വിവരം.
Post Your Comments