തദ്ദേശ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ടത്തിലും കനത്ത പോളിംഗ്. ഇതുവരെ 46 ശതമാനത്തോളം വോട്ടർമാർ സമ്മതിദാനം രേഖപ്പെടുത്തി കഴിഞ്ഞു. രാവിലെ ഏഴ് മുതൽ ആരംഭിച്ച വോട്ടിംഗ് ഇപ്പോഴും ആവേശത്തിൽ കുറവില്ലാതെ തുടരുന്നു. മുതൽ തന്നെ വോട്ടർമാർ പല പോളിംഗ് ബൂത്തുകളിലും എത്തിച്ചേർന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ബൂത്തുകളിലുള്ളത്.
Also Read: വോട്ട് ചോദിച്ചെത്തിയ സഖാക്കളെ അമ്മമാർ ഓടിക്കുന്ന കാഴ്ച; വൈറൽ വീഡിയോ
കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടർമാർ ഇന്ന് തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നത്. അഞ്ച് ജില്ലകളിലായി 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 473 പ്രശ്ന ബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിംഗും ഏർപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ് (47.84%). കോട്ടയം (45.98%), എറണാകുളം (45.62%), തൃശൂർ (45.9%), പാലക്കാട്(46.51%) വോട്ട് രേഖപ്പെടുത്തി. 1857 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ഇതിൽ 582 പേർ തിരഞ്ഞെടുക്കപ്പെടും.
Post Your Comments