KeralaLatest NewsNews

തദ്ദേശ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്‌ത മുസ്ലിം ലീഗ് പ്രവർത്തകൻ അറസ്റ്റിൽ

കോട്ടയം: സംസ്ഥാനത്ത് ഇന്ന് നടന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ കള്ള വോട്ട് ചെയ്‌ത മുസ്ലിം ലീഗ് പ്രവർത്തകൻ അറസ്റ്റിൽ. എസ്.ടി.യു ഈരാറ്റുപേട്ട മേഖല നേതാവ് അസീസിന്റെ പിതാവും സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ സുലൈമാനാണ് അറസ്റ്റിലായത്.

തീക്കോയി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ വോട്ട് ചെയ്ത ഇയാൾ പിന്നീട് ഈരാറ്റുപേട്ട നഗരസഭയിലെ പതിനാലാം ഡിവിഷനായ കൊല്ലം പറമ്പിലും വോട്ട് ചെയ്യാനെത്തുകയായിരുന്നു.പോളിംഗ് ബൂത്തിലുണ്ടായിരുന്ന ഏജന്റ് സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പ്രിസൈഡിംഗ് ഓഫിസറുടെ നിര്‍ദ്ദേശ പ്രകാരം സുലെെമാനെപോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

ഇതോടെ പോലീസ് ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിൽ തീക്കോയി സെന്റ് മേരീസ് സ്കൂളിൽ വോട്ട് ചെയ്തതായി സുലൈമാൻ തുറന്ന് പറഞ്ഞു. വിരലിൽ പുരട്ടിയ മഷി പ്രാദേശിക മുസ്‌ലിം ലീഗ് പ്രവർത്തകരിൽ ചിലർ മായിച്ചു കളയാൻ സഹായിച്ചതായും സുലൈമാൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button