Latest NewsCinemaNewsKollywood

തമിഴ് സീരിയൽ താരം ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

ചെന്നെെ: തമിഴ് സീരിയൽ താരം വി.ജെ.ചിത്ര ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരിക്കുന്നു. സീരിയൽ ഷൂട്ടിങ് കഴിഞ്ഞ് ഹോട്ടൽ മുറിയിലേക്ക് തിരിച്ചെത്തിയ ശേഷമായിരുന്നു ആത്മഹത്യ നടന്നിരിക്കുന്നത്. 29 വയസ്സായിരുന്നു താരത്തിന്.

 

വിജയ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘പാണ്ഡ്യൻ സ്റ്റോർസ്’ എന്ന സീരിയലിൽ ‘മുല്ല’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താരമാണ്. ഷൂട്ടിങ് കഴിഞ്ഞ ശേഷം പുലർച്ചെ 2.30 നാണ് താരം ഹോട്ടൽ മുറിയിലെത്തിയത്.

സഹതാരം ഹേമന്തിനൊപ്പമാണ് ചിത്ര ഹോട്ടൽ മുറിയിൽ താമസിച്ചിരുന്നത്. ഷൂട്ടിങ് കഴിഞ്ഞ ശേഷം റൂമിലെത്തിയ ചിത്ര തനിക്ക് കുളിക്കണമെന്നും ഹേമന്തിനോട് പുറത്തേക്ക് പോകണമെന്നും പറയുകയുണ്ടായി. എന്നാൽ അതേസമയം, കുളിക്കാൻ കയറി ഏറെ സമയം കഴിഞ്ഞിട്ടും ചിത്ര വാതിൽ തുറന്നില്ല. ഹേമന്ത് വാതിലിൽ മുട്ടി നോക്കിയെങ്കിലും വാതിൽ തുറന്നില്ല.

ചിത്ര വാതിൽ തുറക്കാതെ വന്നതോടെ ഹോട്ടൽ ജീവനക്കാരിൽ നിന്ന് മുറിയുടെ മറ്റൊരു താക്കോൽ വാങ്ങി ഹേമന്ത് വാതിൽ തുറന്നു നോക്കുകയുണ്ടായി. റൂമിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ ചിത്രയെ കാണുകയാണ് ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയതായി അറിയിച്ചു.

shortlink

Post Your Comments


Back to top button