KeralaLatest NewsNewsIndia

സ്വപ്നയെ പിണറായി പൊലീസിന് കിട്ടിയാൽ പിന്നെ കളി മാറും; കസ്റ്റംസിന് കാര്യം മനസ്സിലായി?!

സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയത് പൊലീസോ ജയില്‍ ഉദ്യോഗസ്ഥരോ ആകാമെന്ന് കസ്റ്റംസ്

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തനിക്ക് ഭീഷണിയുണ്ടെന്നും സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. ഇതിനു പിന്നാലെ ഡി.ജി.പിക്ക് കത്തയയ്ക്കുകയും ചെയ്തു. സ്വപ്നയെ ഭീഷണിപ്പെടുത്തിയത് ജയില്‍ ഉദ്യോഗസ്ഥരോ പൊലീസോ ആകാമെന്ന വിലയിരുത്തലിൽ കസ്റ്റംസ്. ജയിലിൽ സ്വപ്നയുടെ ജീവന് ഭീഷണി ഉണ്ടാവാനുള്ള സാധ്യതകൾ ഇനിയുമുണ്ടാകാമെന്ന നിഗമനത്തിലാണ് കസ്റ്റംസ്. സ്വപ്‍നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിക്കും.

Also Read: സ്വപ്നയെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത് കേസ് അട്ടിമറിക്കാൻ: കെ സുരേന്ദ്രൻ

വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. ബന്ധപ്പെട്ട തെളിവ് പുറത്ത് വരാതിരിക്കാനാണ് ചിലര്‍ സ്വപ്നയെ സന്ദര്‍ശിച്ച് സ്വാധീനിക്കാൻ ശ്രമിച്ചതെന്ന ആരോപണമാണ് കെ സുരേന്ദ്രൻ ഉന്നയിച്ചത്.

Also Read: ‘രക്ഷകൻ‘ വരില്ലെന്ന് തിരിച്ചറിഞ്ഞ് സ്വപ്ന, ട്വിസ്റ്റുകൾ ഓരോന്നായി പുറത്തേക്ക്; സ്പീക്കർ മൗന വ്രതത്തിൽ?

ദേശീയ അന്വേഷണ ഏജൻസികൾ ജയിൽ സൂപ്രണ്ടിനെ ചോദ്യം ചെയ്യണം. ജയിൽ ഡിജിപി ഉത്തരവാദിത്തം പാലിക്കുന്നില്ല. സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശ്രമം നടത്തുന്നുണ്ടെന്നും കെ സുരേന്ദ്രൻ കൊച്ചിയിൽ പറഞ്ഞു. കേരള പൊലീസ് സ്വപ്നയെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത് കേസ് അട്ടിമറിക്കാനാണ്. സ്വപ്നയെ പൊലീസ് കസ്റ്റഡിയിൽ വിടരുതെന്നും കെ സുരേന്ദ്രൻ പറഞ്ഞു,

കോടതിയില്‍ നല്‍കിയ പരാതിയിലാണ് സ്വപ്ന തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞത്. ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്താതിരിക്കാനാണ് ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്ന പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button