KeralaLatest NewsNewsIndia

ബിനീഷിനെ ഒറ്റിയത് സിനിമ താരങ്ങൾ, മുഖ്യകൂട്ടാളിയായ തളിപ്പറമ്പ് സ്വദേശി മുങ്ങി!

വമ്പൻ സ്രാവുകൾ ഇനിയുമുണ്ട്

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ മുഖ്യപങ്കാളിയായ തളിപ്പറമ്പ് സ്വദേശിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ. അന്വേഷണ ഉദ്യോഗസ്ഥർ ഇവിടെ എത്തുന്നതിനു മുൻപേ കൂട്ടാളി മുങ്ങി. തളിപ്പറമ്പ് കുന്നോന്‍വളപ്പില്‍ ഷബീലാണ് (35) അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മുങ്ങിയത്.

ബിനീഷ് കോടിയേരി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പ്രതികളായ ബംഗളൂരു മയക്കുമരുന്ന് കേസുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ തളിപ്പറമ്പിലെ ഇയാളുടെ വീട്ടിലെത്തിയത്. ബിനീഷുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് നേരത്തേ തന്നെ ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചിരുന്നു. ബംഗളുര് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ബിസിനസുകാരനെന്ന വ്യാജേനെയാണ് കന്നഡ ചലച്ചിത്ര താരങ്ങളുമായി ഇയാൾ ബന്ധം പുലർത്തിയിരുന്നത്.

Also Read: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് തുടർവാദം കേൾക്കും

ഷബീലിന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് അയച്ചിരുന്നു. ഇയാൾ എത്താതിരുന്നതിനെ തുടർന്നാണ് നര്‍കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ തളിപ്പറമ്പില്‍ എത്തി പരിശോധന നടത്തിയത്. പിടിയിലായ കന്നഡ സിനിമാ താരങ്ങളുടെ മൊഴിയിലൂടെയാണ് ഇയാളുടെ പേര് പുറത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button