KeralaLatest NewsNewsEntertainment

രണ്ട് ഡിസ്കുകളും വീർത്ത് നട്ടെല്ലിൽ മുട്ടി അമർന്ന അവസ്ഥ; ഡോക്ടറെ കണ്ടു, പിന്നീട് സംഭവിച്ചത്!

ട്ടും വയ്യാതായ അവസ്ഥയിലാണ് ഞാൻ സ്റ്റാർ മ്യൂസിക്കിൽ പങ്കെടുത്തത്

‘കുടുബവിളക്ക്’ എന്ന പരമ്പരയിലെ അനിരുദ്ധ് ‘എന്ന കഥാപാത്രമായി കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് ആനന്ദ്. ഡിസ്കിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിലാണ് താരം. രണ്ടു പ്രാവശ്യം നടുവിടിച്ചു വീണതോടെ ഒരു മിനിറ്റ് പോലും നിൽക്കാൻ കഴിയാതെ വന്നതുവെന്നും അങ്ങനെയാണ് ശസ്ത്രക്രിയയിലേയ്ക്ക് എത്തിയതെന്നും ‘വനിത ഓൺലൈനി’നു നൽകിയ അഭിമുഖത്തിൽ ആനന്ദ് പങ്കുവച്ചു.

‘‘ ഒട്ടും വയ്യാതായ അവസ്ഥയിലാണ് ഞാൻ സ്റ്റാർ മ്യൂസിക്കിൽ പങ്കെടുത്തത്. അതിൽ ഒരു ഡാന്‍സ് സ്വീക്കൻസ് ചെയ്തപ്പോൾ വേദന കൊണ്ടു പുളഞ്ഞു. മുൻപ് വേദന വരുമ്പോൾ പെയിൻ കില്ലർ ഇൻജക്ഷൻ ഉപയോഗിക്കുകയായിരുന്നു പതിവ്. അടുത്ത കാലത്തായി നടുവിന്റെ വേദന കൈകളിലേക്കും പിൻഭാഗത്തേക്കും കാലുകളിലേക്കുമൊക്കെ വ്യാപിക്കാൻ തുടങ്ങി. കാലുകളിൽ പെരുപ്പും മരവിപ്പുമായി, നിലത്തൂന്നാൻ പറ്റില്ലെന്നായി. അഭിനയത്തെയും അത് വളരെയധികം ബാധിച്ചു. ഒരു മിനിറ്റ് പോലും തികച്ച് നിന്ന് അഭിനയിക്കാനാകില്ല എന്ന സ്ഥിതിയായി. ഇത്രയും ആയപ്പോഴാണ് ഗുരുതരമാണെന്ന് മനസ്സിലാക്കി ആശുപത്രിയിൽ അഡ്മിറ്റായത്.

എം.ആർ.എ ചെയ്തപ്പോൾ എനിക്ക് പ്രശ്നമുണ്ടായിരുന്ന രണ്ട് ഡിസ്കുകളും വീർത്ത് നട്ടെല്ലിൽ മുട്ടി അമർന്ന അവസ്ഥയിലായി. ഇതേത്തുടർന്ന് കാലുകളിലേക്കുള്ള ഞരമ്പ് ബ്ലോക്കാവുകയും രക്തയോട്ടം തടസ്സപ്പെടുകയും ചെയ്തു. എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർ നിർദേശിച്ചപ്പോഴാണ് സാഹചര്യം അത്രയ്ക്ക് ഗുരുതരമാണെന്ന് മനസ്സിലായത്.’’ – ആനന്ദ് പറഞ്ഞു

shortlink

Post Your Comments


Back to top button