![](/wp-content/uploads/2020/12/fahaddkamal.jpg)
സൂപ്പർ താരം കമല്‍ഹാസനും സംവിധായകന്‍ ലോകേഷ് കനകരാജും ഒന്നിക്കുന്ന ‘വിക്രം’ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ മലയാളി താരം ഫഹദ് ഫാസില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്.
തമിഴിലെ തന്നെ പ്രമുഖ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഫഹദിന്റെ ഭാഗത്തു നിന്നും ഇതുവരെ പ്രതികരണങ്ങള്‍ ഈ വിഷയത്തെക്കുറിച്ച് പുറത്തെത്തിയിട്ടില്ല.
തമിഴ് മിന്നും താരം കമല്‍ഹാസന്റെ 232ാമത് സിനിമയും ലോകേഷിന്റെ അഞ്ചാമത്തെ സിനിമയുമാണ് വിക്രം. ഗ്യാംഗ്സ്റ്റര്‍ മൂവിയായാണ് സിനിമ ഒരുങ്ങുന്നത്. കമലിന്റെ പിറന്നാള്‍ ദിനത്തില്‍ നവംബറില്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തിയത് ആരാധകർ ആഘോഷമാക്കി മാറ്റിയിരുന്നു.
എന്നാൽ , നിഗൂഢമായ കഥാപാത്രമായാണ് ടീസറില്‍ കമല്‍ പ്രത്യക്ഷപ്പെട്ടത്. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. അടുത്ത വര്‍ഷമാണ് സിനിമ പ്രദര്‍ശനത്തിനെത്തുക. രണ്ട് സൂപ്പർ താരങ്ങൾ ഒന്നിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
Post Your Comments