തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇക്കുറി വോട്ടെടുപ്പ് . വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തുകളില്‍ എത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെയാണ്.
വോട്ട് ചെയ്യാന്‍ രേഖ വേണം
വോട്ട് ചെയ്യാന്‍ എത്തുന്ന സമ്മതിദായകര്‍ക്ക് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാവുന്ന രേഖകളുടെ ലിസ്റ്റ് തെരഞ്ഞെടുപ്പ് കമീഷന് പ്രസിദ്ധീകരിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്ക്, ദേശസാത്കൃത ബാങ്കില്‍നിന്ന് തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുമ്പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ത്തിട്ടുള്ള വോട്ടര്‍മാര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയിലേതെങ്കിലും ഹാജരാക്കി വോട്ട് ചെയ്യാം.
വീട്ടില്‍ നിന്നിറങ്ങിയാല്‍
•വോട്ട് ചെയ്യാനായി വീട്ടില്‍നിന്ന് ഇറങ്ങി തിരിച്ചെത്തുംവരെ മൂക്കും വായും മൂടത്തക്ക വിധം മാസ്ക് ധരിക്കണം.
•കുട്ടികളെ കൂടെ കൂട്ടരുത്
•രജിസ്റ്ററില്‍ ഒപ്പിടുന്നതിനുള്ള പേന കരുതുക. ഇതുതന്നെ വോട്ടിങ് യന്ത്രത്തില്‍ വിരല്‍തൊടാതെ വോട്ടുചെയ്യാനും ഉപയോഗിക്കാം. പേന സാനിറ്റെസര്‍ ഉപയോഗിച്ച് അണുമുക്തമാക്കാന്‍ മറക്കരുത്.
•മാസ്ക് താഴ്ത്തി ഒരു കാരണവശാലും സംസാരിക്കരുത്.
•ആരോട് സംസാരിച്ചാലും രണ്ട് മീറ്റര്‍ അകലം പാലിക്കണം.
പോളിങ് ബൂത്തിലെത്തിയാല്‍
•ബൂത്തിന് പുറത്ത് വരിനില്‍ക്കുന്നതിന് നിശ്ചിത അകലത്തില്‍ അടയാളപ്പെടുത്തിയതനുസരിച്ചുമാത്രം നില്ക്കുക
•തിരിച്ചറിയല്‍ രേഖ പരിശോധിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബൂത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കും.
•പോളിങ് അസിസ്റ്റന്റ് കൈയിൽ സാനിറ്റൈസര്‍ സ്പ്രേ ചെയ്യും.
•ഒരുസമയം ബൂത്തിനുള്ളില്‍ മൂന്ന് വോട്ടര്‍മാരെ മാത്രമേ അനുവദിക്കൂ.
ബൂത്തിനുള്ളിലെത്തിയാല്
•പോളിങ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാസ്ക് മാറ്റി മുഖം കാട്ടണം.
•തുടര്‍ന്ന് രണ്ടാം പോളിങ് ഉദ്യോഗസ്ഥന് ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടും.
•രജിസ്റ്ററില്‍ ഒപ്പുവെക്കല്‍ / വിരലടയാളം പതിക്കലാണ് അടുത്തത്.
ഇവിടെനിന്ന് വോട്ട് ചെയ്യുന്നതിനുള്ള സ്ലിപ് സമ്മതിദായകന് നല്‍കും.
•ഈ സ്ലിപ്പുമായി വോട്ടുയന്ത്രത്തിന്റെ കണ്ട്രോള് യൂനിറ്റിന്റെ ചുമതല വഹിക്കുന്ന പോളിങ് ഓഫിസറുടെ അടുത്തേക്കെത്തി സ്ലിപ് നല്‍കണം.
•ഇതോടെ പോളിങ് ഓഫിസര്‍ കണ്ട്രോള് യൂനിറ്റിലെ ബട്ടണ്‍ അമര്‍ത്തി ബാലറ്റ് യൂനിറ്റ് സജ്ജമാക്കും.
വോട്ടുയന്ത്രത്തിന് മുന്നില്‍…
•ത്രിതല പഞ്ചായത്തുകളില്‍ മൂന്ന് ബാലറ്റ് യൂനിറ്റുകളാണുണ്ടാവുക.
•കോര്‍പറേഷനിലും മുനിസിപ്പാലിറ്റികളിലും സിംഗിള്‍ യൂനിറ്റ് വോട്ടുയന്ത്രങ്ങള്‍.
•ഓരോ ബാലറ്റ് യൂനിറ്റിന്റെയും മുകളില്‍ ഇടതുവശത്തായി പച്ച നിറത്തിലുള്ള ലൈറ്റ് തെളിഞ്ഞുനില്ക്കും.
• പച്ച ലൈറ്റ് വോട്ട് രേഖപ്പെടുത്താന്‍ ബാലറ്റ് യൂനിറ്റ് സജ്ജമാണെന്ന് വ്യക്തമാക്കുന്നു.
•ഗ്രാമപഞ്ചായത്തുകളുടെ ബാലറ്റില്‍ വെള്ളനിറത്തിലുള്ള ലേബലാണ് പതിച്ചിരിക്കുക.
•ബ്ലോക്ക് പഞ്ചായത്തില്‍ പിങ്ക് നിറത്തിലുള്ള ലേബലാണ്.
•ജില്ല പഞ്ചായത്തില്‍ ഇളം നീല നിറത്തിലുമുള്ള ലേബലും.
•സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന് നേര്‍ക്കുള്ള ബട്ടണില്‍ വിരലമര്‍ത്തി വോട്ട് രേഖപ്പെടുത്താം.
•ഇതോടെ ബീപ് ശബ്ദം കേള്‍ക്കും, സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന് നേര്‍ക്ക് ചുവന്ന ലൈറ്റ് തെളിയും.
•ശബ്ദം കേള്‍ക്കുകയും ലൈറ്റ് പ്രകാശിക്കുകയും ചെയ്താല്‍ വോട്ട് രേഖപ്പെടുത്തിയതായി മനസ്സിലാക്കാം.
•കോര്‍പറേഷനിലും നഗരസഭകളിലും ബാലറ്റ് യൂനിറ്റ് ഒരെണ്ണം മാത്രമേ ഉണ്ടാകൂ.
•പുറത്തേക്കിറങ്ങുമ്പോൾ വീണ്ടും സാനിറ്റൈസര്‍ സ്പ്രേ ചെയ്യും.
Post Your Comments