തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റ ആശുപത്രി നാടകം വീണ്ടും. വ്യാഴാഴ്ച ഹാജരാകാന്‍ സി.എം. രവീന്ദ്രന് ഇ.ഡി സമന്‍സ് അയച്ചിരുന്നു. ഹാജരാകാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ഇഡിയുടെ ചോദ്യം ചെയ്യലിനു മുന്‍പായി രവീന്ദ്രന് ആശുപത്രിയിലാകുന്നത് .
Read Also : ഉന്നതരുടെ പേര് പറഞ്ഞാല്‍ തന്നെ അവര്‍ കൊലപ്പെടുത്തും, സ്വപ്ന ആരെയോ വല്ലാതെ ഭയക്കുന്നു
കൊറോണയ്ക്ക് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കാണ് ആശുപത്രിയില്‍ എത്തിയതെന്നാണ് ഇക്കുറി വിശദീകരണം. മുന്‍പും ഇത്തരത്തില്‍ കൊറോണയ്ക്ക് ശേഷമുള്ള പരിശോധനയെന്ന പേരിലാണ് രവീന്ദ്രന് ആശുപത്രിയില്‍ അഡ്മിറ്റാകുന്നത് . ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിനു തൊട്ടു മുന്‍പ് മാത്രമാണ് രവീന്ദ്രന് കൊറോണക്ക് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് .
Post Your Comments