ന്യൂഡല്‍ഹി: കര്‍ഷകരുടെ പ്രതിഷേധങ്ങള്‍ക്കിടെ കര്‍ഷകര്‍ക്ക് ആശ്വാസമായി അവരെ തേടി എത്തിയത് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ ഫോണ്‍ കോളുകള്‍. രാജ്യത്ത് കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നടക്കുന്നതിനിടെയാണ് കര്‍ഷകരെ തേടി അമിത്ഷായുടെ ഫോണ്‍ കോളെത്തിയത്. ‘എനിക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. അമിത് ഷാ ഒരു മീറ്റിംഗ് വിളിച്ചിരിക്കുകയാണ്. ഞങ്ങളെ ഏഴ് മണിയ്ക്ക് ചര്‍ച്ചയ്ക്ക് വിളിപ്പിച്ചിരിക്കുകയാണ്’ എന്ന് കര്‍ഷക നേതാവായ രാകേഷ് തിക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ വന്‍ പ്രതിഷേധം അവസാനിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ ആറാം ഘട്ട ചര്‍ച്ച നാളെ നടക്കാനിരിക്കെയാണ് അമിത് ഷാ ഇന്ന് വൈകീട്ട് ഏഴിന് നിര്‍ണായക യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. കര്‍ഷകരെ സമവായത്തിന്റെ പാതയിലെത്തിക്കുന്നതിനായുളള കേന്ദ്രസര്‍ക്കാരിന്റെ അവസാന ശ്രമമായാണ് യോഗം വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കാര്‍ഷിക നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍.
Post Your Comments