
ടെഹ്റാന്: ഇറാനിലെ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സീന്‍ ഫക്രിസാദെയുടെ കൊലയുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് ഇറാന്‍. മരണത്തിനിടയാക്കിയ ആക്രമണം നടത്തിയത് ഉപഗ്രഹ നിയന്ത്രിത യന്ത്രത്തോക്ക് ഉപയോഗിച്ചെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഇറാനിലെ മെഹ്ര് ന്യൂസിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വന്നത്.
Read Also : ഇന്ത്യക്ക് അഭിമാനം; ബ്രഹ്മോസിന് ആവശ്യക്കാരേറെ
കഴിഞ്ഞ 27നാണ് തലസ്ഥാനമായ ടെഹ്റാന് കിഴക്ക് ദേശീയപാതയില്‍ വച്ച് കാര്‍ ബോംബ് സ്ഫോടനത്തിലും യന്ത്രത്തോക്ക് ആക്രമണത്തിലും ഫക്രിസാദെ കൊല്ലപ്പെട്ടത്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് ആയുധം ഫക്രിസാദെയില്‍ തന്നെ സൂംചെയ്ത് വെടിയുതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇറാനിലെ ഇസ്‌ളാമിക സേനയുടെ ഡെപ്യൂട്ടി കമാന്റര്‍ അലി ഫദാവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പതിമൂന്ന് വെടിയുണ്ടകളാണ് ഫക്രിസാദെയ്ക്ക് ഏറ്റതെന്നും തൊട്ടടുത്തുണ്ടായിരുന്ന ഭാര്യയ്ക്കോ അദ്ദേഹത്തിന്റെ സുരക്ഷാ ഭടന്മാര്‍ക്കോ ആക്രമണത്തില്‍ പരിക്കേല്‍ക്കാത്തത് ഈ ആക്രമണം കൃത്യമായി ആസൂത്രണം ചെയ്തതിന്റെ തെളിവാണെന്ന് അലി ഫദാവി പറഞ്ഞു. ഇറാനിലെ പരമോന്നത പദവിയിലിരിക്കെ ഈ വര്‍ഷം കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് മൊഹ്‌സീന്‍ ഫക്രിസാദെ
Post Your Comments