Latest NewsNewsInternational

വാക്സീൻ 95% ഫലപ്രദം; യുകെയ്ക്കും ബഹ്റൈനും പുറമെ കോവിഡ് വാക്സീൻ ഉപയോഗിക്കാൻ റഷ്യയും

വാക്സീൻ സ്വീകരിക്കേണ്ടവർക്കായി ഓൺലൈൻ റജിസ്ട്രേഷൻ സംവിധാനം മോസ്കോ ഒരുക്കിയിട്ടുണ്ട്.

ലോകമെങ്ങും കോവിഡ് പ്രതിരോധ പ്രവർത്തനത്തിലാണ്. കോവിഡ് വാക്സിൻ നിർമ്മാണത്തിലാണ് പലരാജ്യങ്ങളും. ഇപ്പോൾ യുകെയ്ക്കും   ബഹ്റൈനും പുറമെ കോവിഡ് വാക്സിൻ കുത്തിവയ്പ് തുടങ്ങിയിരിക്കുകയാണ് റഷ്യയും. തദ്ദേശീയമായി വികസിപ്പിച്ച സ്പുട്നിക് 5 വാക്സീൻ ആണ് ജനങ്ങൾക്ക് നൽകിത്തുടങ്ങിയത്. വാക്സീൻ 95% ഫലപ്രദമാണെന്നും പാർശ്വഫലങ്ങൾ ഇല്ലെന്നുമാണു റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ അവകാശവാദം. a

ആദ്യ രണ്ട് ഡോസുകൾ ലഭിക്കുന്നതിനായി ആയിരത്തോളം പേരാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്കൂളുകളിലും ആരോഗ്യ– സാമൂഹിക രംഗത്തും പ്രവർത്തിക്കുന്ന 13 ദശലക്ഷം ആളുകൾക്ക് വാക്സീൻ വിതരണം ചെയ്യുമെന്ന് മോസ്കോ ഗവർണർ സെർഗെയ് സോബിയാനിൻ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.  വാക്സീൻ സ്വീകരിക്കേണ്ടവർക്കായി ഓൺലൈൻ റജിസ്ട്രേഷൻ സംവിധാനം മോസ്കോ ഒരുക്കിയിട്ടുണ്ട്.

read  also :കോവിഡ് പ്രോട്ടോക്കോളില്‍ ഗുരുതര വീഴ്ചയുമായി എയര്‍ ഇന്ത്യ

30 ദിവസത്തിനുള്ളിൽ ഇഞ്ചക്‌ഷൻ ലഭിച്ചവർ, രണ്ടാഴ്ചയ്ക്കുള്ളിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരെ വാക്സീൻ സ്വീകരിക്കുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട് .ഓരോ വ്യക്തിക്കും രണ്ടു ഡോസ് വീതമാകും നൽകുക . ആദ്യത്തേത് സ്വീകരിച്ച് 21 ദിവസത്തിനു ശേഷം രണ്ടാമത്തേതു നൽകും

 

shortlink

Related Articles

Post Your Comments

Related Articles


Back to top button