Latest NewsNewsIndia

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന മൂന്ന് ഗ്രാമങ്ങള്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡൽഹി : ഇന്ത്യൻ അതിർത്തിയിൽ അരുണാചൽ പ്രദേശിനോട് ചേർന്ന് ചൈന മൂന്നു ഗ്രാമങ്ങൾ നിർമിച്ചതായി റിപ്പോർട്ട്. ഇന്ത്യ, ചൈന, ഭൂട്ടാൻ അതിർത്തികൾ ചേരുന്ന മുക്കവലയ്ക്കു സമീപമുള്ള ബും ലാ പാസിൽനിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയായാണ് ഗ്രാമങ്ങളെന്നും ഇവിടെ താമസക്കാരെയും എത്തിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

2020 ഫെബ്രുവരി 17ഓടെയാണ് ആദ്യ ഗ്രാമം പൂർത്തിയായത്. ഇവിടെ 20 കെട്ടിടങ്ങളുണ്ട്. നവംബർ 28ഓടെ പണി പൂർത്തിയായ രണ്ടാമത്തെ ഗ്രാമത്തില്‍ അൻപതോളം നിർമിതികളുണ്ട്. മൂന്നാമത്തെ ഗ്രാമത്തിൽ 10 കെട്ടിടങ്ങളുള്ളതായാണ് ഉപഗ്രഹചിത്രം സൂചിപ്പിക്കുന്നത്. ഇന്ത്യ– ചൈന അതിർത്തി സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ മേഖലയിൽ കൂടുതൽ മേധാവിത്വം നേടുന്നതിനാണ് ചൈനയുടെ നീക്കമെന്നാണ് വിലയിരുത്തൽ.

അവകാശവാദങ്ങൾ ശക്തിപ്പെടുത്തുന്നതിനും, കടന്നുകയറ്റങ്ങൾ വർധിപ്പിക്കുന്നതിനും കമ്യൂണിസ്റ്റ് പാർട്ടിയിലെ ചൈനീസ്, ടിബറ്റൻ അംഗങ്ങളെ ഇന്ത്യൻ അതിർത്തിയിൽ വിന്യസിക്കുന്നതിനുള്ള തന്ത്രമാണ് ചൈന പ്രയോഗിക്കുന്നതെന്ന് ചൈനീസ് നിരീക്ഷകനായ ഡോ. ബ്രഹ്മ ചെല്ലാനി പറഞ്ഞു. ദക്ഷിണ ചൈനാ കടലിൽ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ചു കടന്നുകയറിയത് പോലെ, ഇന്ത്യ പട്രോളിങ് നടത്തുന്ന ഹിമാലയൻ പ്രദേശങ്ങളിൽ നുഴഞ്ഞുകയറാൻ സമാന മാർഗങ്ങൾ ചൈന ഉപയോഗിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button