ലക്നൗ : അയോദ്ധ്യയില്‍ നിര്‍മ്മിക്കുന്ന പള്ളിയുടെ രൂപരേഖ തയ്യാറായതായി റിപ്പോര്‍ട്ട്. അയോദ്ധ്യയിലെ ധന്നിപൂരിലാണ് പള്ളി നിര്‍മ്മിക്കുന്നത്. പള്ളി പണിയാനായി അയോദ്ധ്യയിലെ ധന്നിപൂര്‍ ഗ്രാമത്തില്‍ അഞ്ച് ഏക്കര്‍ സ്ഥലം നല്‍കാന്‍ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഏകദേശം 15,000 ചതുരശ്ര അടി സ്ഥലത്ത് നിര്‍മ്മിക്കാന്‍ പോകുന്ന പള്ളിയുടെ രൂപരേഖ തയ്യാറാണെന്ന് അധികൃതര്‍ വ്യക്തമാക്കിയതായി ഒരു ദേശീയമാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ പള്ളിയും പരിസര സമുച്ചയവും രൂപകല്‍പന ചെയ്യാന്‍ സെപ്തംബര്‍ ഒന്നിന് ജാമിയ മില്ലിയ ഇസ്ലാമിയയുടെ വാസ്തുവിദ്യാ വിഭാഗം പ്രൊഫസര്‍ എസ് എം അക്തറിനെ നിയോഗിച്ചിരുന്നു. പള്ളിയില്‍ രണ്ടായിരത്തോളം പേര്‍ക്ക് നിസ്‌കരിക്കാന്‍ സൗകര്യമുണ്ടായിരിക്കുമെന്നും ദേശീയമാദ്ധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments