കൊച്ചി : വ്യത്യസ്തവും പ്രായോഗികവുമായ വാഗ്ദാനങ്ങളുമായി കൊച്ചി കോർപറേഷൻ ഡിവിഷനിലെ ബി.ജെ.പി സ്ഥാനാർഥി പ്രിയ പ്രവീൺ. കൊച്ചി കോർപറേഷൻ ഡിവിഷൻ 38 ലെ സ്ഥാനാർഥിയാണ് പ്രിയ. അഞ്ചുവർഷത്തെ പകുതി ശമ്പളവും ഒരു സുഹൃത്ത് സൗജന്യമായി നല്കാമെന്നേറ്റ ഒരു ആംബുലൻസും വാർഡിലെ പ്രവർത്തനങ്ങൾക്കും രോഗീപരിചരണത്തിനുമായി വിനിയോഗിക്കുമെന്നും പ്രിയ പറഞ്ഞു.
ഇടത് വലത് അഴിമതി മൂലം ഡ്രെയിനേജുകളെല്ലാം അശാസ്ത്രീയമായാണ് നിർമിച്ചിരിക്കുന്നത്. ഒരു ചെറിയ മഴ പെയ്താൽ പോലും ഇടപ്പള്ളി മുതലുള്ള ഭാഗങ്ങളിൽ വെള്ളക്കെട്ടാണ്. ഇതിനൊക്കെ കേന്ദ്ര ഫണ്ടുകളുപയോഗിച്ച് ശാശ്വത പരിഹാരമുണ്ടാക്കാനാവുമെന്നും പ്രിയ പറഞ്ഞു. മാത്രമല്ല പ്രധാനമന്ത്രി ആവാസ് യോജന കൊണ്ട് ഇപ്പോഴും ശോചനീയമായ വീടുകളിൽ താമസിക്കുന്നവർക്ക് പാർപ്പിടമൊരുക്കാനാകുമെന്നും പ്രിയ പറഞ്ഞു.
ഏതെങ്കിലും കേന്ദ്രസർക്കാർ സ്ഥാപനം ഡിവിഷനിലേക്ക് എത്തിക്കും വഴി പ്രദേശത്തിന്റെ മൊത്തത്തിലുള്ള വികസനം സാധ്യമാകും. സ്കിൽ ഡെവലപ്മെന്റ് , മുദ്ര യോജന ലോൺ എന്നിവ വഴി ധാരാളം തൊഴിലവസരങ്ങൾ സൃഷിക്കാനാകുമെന്നും എൻഡിഎ കൊച്ചിയിൽ വാഗ്ദാനം നല്കുന്നുണ്ട് .കൊച്ചിയിലെ വികസന മുരടിപ്പും ഇവിടെ സജീവ ചർച്ചയാണ്. കേന്ദ്ര ഫണ്ടിൽ നിന്നും പൊതു കക്കൂസുകൾ നിർമിക്കും വഴി സ്ത്രീകൾക്ക് അതൊരു സഹായകരമാകുമെന്നും പ്രിയ വ്യക്തമാക്കി.
സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള പെൺകുട്ടികൾക്ക് കേന്ദ്ര സർക്കാർ ഒരു രൂപക്ക് നൽകുന്ന സുവിധ നാപ്കിനുകൾ സൗജന്യമായി നൽകാനുള്ള പദ്ധതിയും പ്രിയ വാഗ്ദാനം ചെയ്തു. ഒപ്പം ഒപ്പം എല്ലാ റെസിഡന്റ്‌സ് അസ്സോസിയേഷനുകളെയും ഒന്നിച്ചു കൂട്ടി ഭാവി പരിപാടികൾ ചർച്ച ചെയ്ത് തീരുമാനിച്ചുള്ള ശൈലിയാകും പിന്തുടരുക എന്നും വീടുകളിൽ നിന്നും വീടുകളിലേക്കുള്ള തിരക്കിട്ട ഭവന സന്ദർശന യാത്രക്കിടയിൽ പ്രിയ പറഞ്ഞു.
Post Your Comments