അബുദാബി : കൊവിഡ് പരിശോധനയ്ക്കുള്ള പിസിആര്‍ ടെസ്റ്റിനുള്ള ഫീസ് വീണ്ടും കുറച്ച് അബുദാബി ആരോഗ്യ വകുപ്പ്. നിലവില്‍ 85 ദിര്‍ഹമായിട്ടാണ് അബുദാബി ഹെല്‍ത്ത് സര്‍വ്വീസസ് സ്ഥാപനമായ സിഹ (SEHA) ഫീസ് കുറച്ചിരിക്കുന്നത്. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ ആശ്വാസമാണ് അബുദാബി ആരോഗ്യ വകുപ്പിന്റെ പുതിയ തീരുമാനം.
”പിസിആര്‍ സ്വാബ് ടെസ്റ്റിന്റെ വില ഞങ്ങള്‍ കുറച്ചിട്ടുണ്ട്. എല്ലാ സിഹ ടെസ്റ്റിംഗ് സെന്ററുകളിലും ഉടനടി പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും” – സിഹ സോഷ്യല്‍ മീഡിയ വഴി പറഞ്ഞു. പിസിആര്‍ പരിശോധനയ്ക്കായി തുടക്കത്തില്‍ അബുദാബിയില്‍ 370 ദിര്‍ഹമായിരുന്നു ഈടാക്കിയിരുന്നത്. ഇത് സെപ്റ്റംബറില്‍ 250 ദിര്‍ഹമായി കുറക്കുകയും ഏതാനും ആഴ്ചകള്‍ക്കു ശേഷം ഫീസ് നിരക്ക് വീണ്ടും കുറയ്ക്കുകയും ചെയ്തു. സര്‍ക്കാര്‍ ആശുപത്രികളില്‍ 150ഉം സ്വകാര്യ ക്ലിനിക്കുകളില്‍ 180 ദിര്‍ഹമാക്കിയാണ് കുറച്ചത്.
വിദേശ രാജ്യങ്ങളില്‍ നിന്ന് യുഎഇയില്‍ തിരികെയെത്തുന്നവര്‍ നിര്‍ബന്ധമായും കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് നിലവില്‍ നിബന്ധനയുണ്ട്. കൂടാതെ, എമിറേറ്റില്‍ താമസിക്കുന്നവരും പ്രവേശിച്ച തീയതി മുതല്‍ നാല്, എട്ട് ദിവസങ്ങളില്‍ പിസിആര്‍ പരിശോധന നടത്തേണ്ടതുണ്ടെന്ന നിയമവും കഴിഞ്ഞ മാസം മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു.
Post Your Comments