അഞ്ച് മാസക്കാലമായി സർക്കാർ വെള്ളം കുടിക്കുകയാണ്. അഴിമതികളും കള്ളത്തരങ്ങളും ഓരോന്നായി പുറത്തുവന്നപ്പോൾ പ്രതികരിക്കാൻ കഴിയാതെ സർക്കാർ വെള്ളം കുടിച്ചു. നയതന്ത്രബാഗിൽ സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായ പ്രതി സ്വപ്ന സുരേഷ് ചില വമ്പൻ സ്രാവുകൾക്കെതിരെ മൊഴി കൊടുത്തുവെന്ന് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു.
അധികം വൈകാതെ കസ്റ്റംസ് സൂചിപ്പിച്ച ഈ വമ്പൻ സ്രാവുകൾ പിടിയിലാകുമെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് മന്ത്രിമാരുടെ പേരുകളുണ്ടെന്നാണ് സൂചന. ലൈഫ് മിഷനിലെ കോഴപ്പണം 1.90ലക്ഷം ഡോളറാക്കി വിദേശത്തേക്ക് കടത്തിയതിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് പ്രമുഖര്‍ ഉള്‍പ്പെട്ട ഹവാല ഇടപാടിന്റെ ചുരുളഴിഞ്ഞത്.
സ്വപ്നയുടെ മൊഴിയില്‍ പറയുന്നവരെ കസ്റ്റംസ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇവർ നടത്തിവരുന്ന സാമ്പത്തിക ഇടപാടുകൾ വിശദമായി തന്നെ പരിശോധിക്കും. പോലീസ് വിഭാഗത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും പ്രമുഖ നടനും ഉൾപ്പെടുന്നുവെന്നാണ് സൂചനകൾ.
മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ച മൊഴി ചോര്‍ന്നാല്‍ പ്രതികളുടെ ജീവന് അപകടത്തിലാകുമെന്ന് കസ്റ്റംസ് പറഞ്ഞിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തൽ അവരുടെ ജീവനു ഭീഷണിയാകുമെന്ന കസ്റ്റംസിന്റെ മുന്നറിയിപ്പ് വിരൽ ചൂണ്ടുന്നത് സർക്കാരിലേക്ക് തന്നെയാണ്.
Post Your Comments