ഖത്തര്‍ ദേശീയ ദിനാഘോഷങ്ങള്‍ക്കായുള്ള ഈ വര്‍ഷത്തെ മുദ്രാവാക്യം പ്രഖ്യാപിച്ചു. ‘നഹ്മദുക യാദല്‍ അര്‍ശ്- സിംഹാസനത്തിനുടമയായ നാഥന് സര്‍വ സ്തുതിയും’ എന്നു തുടങ്ങുന്നതാണ് ഈ വര്‍ഷത്തെ ദേശീയദിന മുദ്രാവാക്യം. ഡിസംബര്‍ പതിനെട്ടിനാണ് ദേശീയ ദിനാഘോഷങ്ങള്‍ ആരംഭിക്കുന്നത്.
ഖത്തര്‍ സ്ഥാപക നേതാക്കളിലൊരാളായ ശെയ്ഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ താനി രചിച്ച കവിതയില്‍ നിന്നും എടുത്തതാണ് ഈ മുദ്രാവാക്യം. തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഖത്തര്‍ ദേശീയ ദിനാഘോഷ സംഘാടക സമിതി ഇക്കാര്യം അറിയിച്ചത്. ‘സിംഹാസനത്തിനും അധികാരത്തിനും ഔദാര്യത്തിനും ഉടമയായ പ്രപഞ്ചനാഥനാണ് സര്‍വ സ്തുതിയും. എല്ലാ പ്രവര്‍ത്തനങ്ങളിലും നിന്റെ തീരുമാനത്തില്‍ ഞങ്ങള്‍ തൃപ്തിപ്പെടുന്നു’ – എന്നിങ്ങനെ അര്‍ഥം വരുന്നതാണ് പുതിയ മുദ്രാവാക്യം.
പുതിയ മുദ്രാവാക്യത്തിനൊപ്പം മലമുകളില്‍ കുതിരപ്പുറത്തേറിയ പടയാളിയുടെ ചിത്രവും കാണാം. ഇതോടൊപ്പം ഖത്തറിന്റെ ശക്തിയും പാരമ്പര്യവും വിളിച്ചോതുന്ന ഒരു ചെറു വീഡിയോയും സംഘാടക സമിതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓരോ വര്‍ഷവും ഖത്തര്‍ ദേശീയ ദിനാഘോഷത്തിനായി പ്രത്യേക മുദ്രാവാക്യം അധികൃതര്‍ പ്രഖ്യാപിക്കാറുണ്ട്.
ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ പ്രധാന സ്ഥലങ്ങളിലും അലങ്കാര പ്രവൃത്തികള്‍ നടക്കുന്നുണ്ട്. രാജ്യത്തെ വിപണികളില്‍ ഖത്തര്‍ പതാക, ഖത്തര്‍ അമീറിന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ബാനറുകള്‍ തുടങ്ങിയവ കാണാം. കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ചു കൊണ്ടു മാത്രമേ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാവൂ എന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്.
Post Your Comments