സൗദിയില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡില്‍ ഇനി മുതല്‍ വിദേശ നിക്ഷേപകര്‍ക്കും അംഗത്വം അനുവദിക്കും. മന്ത്രിസഭയാണ് പരിഷ്‌കരിച്ച ചേംബര്‍ ഓഫ് കൊമേഴ്‌സ് നിയമത്തിന് അംഗീകാരം നല്‍കിയത്. രാജ്യത്തെ ചേംബര്‍ ഓഫ് കോമെഴ്‌സ് നിയമത്തില്‍ മാറ്റം വരുത്തിയാണ് പരിഷ്‌കരണം നടത്തിയത് . വിദേശ നിക്ഷേപകര്‍ക്ക് ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗത്വം അനുവദിക്കുന്നതാണ് ചരിത്രപരമായ പരിഷ്‌കാരങ്ങളില്‍ ഒന്ന്.
ചേംബറിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വത്തിന് ഉണ്ടായിരുന്ന സൗദി ദേശിയതാ നിയമം റദ്ദാക്കിയാണ് വിദേശികള്‍ക്കും അവസരം ഒരുക്കിയത്. സൗദി മന്ത്രി സഭ പുതിയ നിയമത്തിന് അനുമതി നല്‍കിയതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. കൗണ്‍സില്‍ ഓഫ് സൗദി ചേംബേഴ്‌സ് എന്ന നാമം ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സ് എന്ന് പുനര്‍ നാമകരണം ചെയ്തതായും മന്ത്രാലയം അറിയിച്ചു.
Post Your Comments