കോവിഡ് പ്രതിസന്ധി നിലനിൽക്കുമ്പോഴും നടപ്പുവർഷം തരക്കേടില്ലാത്ത വ്യാപാര ഇടപാടുകളാണ് ദുബായിൽ നടന്നത്. 2000ൽ 14,300 കോടി ദിർഹമായിരുന്നു എണ്ണയിതര വിദേശ വ്യാപാരത്തിെൻറ തോത്. 2019ൽ ആകട്ടെ, ഇത് 1.271 ലക്ഷം കോടിയായി ഉയർന്നു. നടപ്പു വർഷം ആദ്യ 6 മാസം 55,100 കോടിയുടെ ഇടപാടുകളും നടന്നു.ദുബായ് കസ്റ്റംസ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വെല്ലുവിളികൾക്കിടയിലും എണ്ണയിതര മേഖലയിൽ ഈ വർഷം ആദ്യപകുതിയിൽ ഇന്ത്യയുമായി 3,850 കോടി ദിർഹത്തിന്റെ ഇടപാടുകളാണ് നടത്തിയത്.
ഭക്ഷ്യമേഖല ഉൾപ്പെടെ എല്ലാ രംഗങ്ങളിലും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി സഹകരണം കൂടുതൽ ശക്തമാണ്. പുനർകയറ്റുമതിയിലും വലിയ വർധന രേഖപ്പെടുത്തിയതായി ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറൽ അഹമ്മദ് മഹ്ബൂബ് മുസാബിഹ് പറഞ്ഞു.
Post Your Comments