![](/wp-content/uploads/2020/12/yogi-adityanath-.jpg)
ലക്‌നൗ : കൊവിഡ് വാക്‌സീന്റെ വരവിനായുള്ള കാത്തിരിപ്പിലാണ് ജനങ്ങള്‍. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യയില്‍ കൊവിഡ് വാക്‌സിനെത്തിയേക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. നിലവില്‍ അഞ്ച് വാക്‌സിനുകളുടെ ട്രയലും പുരോഗമിക്കുകയാണ്.
ഇതോടെ വാക്‌സീന്‍ എത്തുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വാക്‌സിന്‍ സംഭരണ കേന്ദ്രങ്ങളുടെ സുരക്ഷയെ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ സുരക്ഷയുമായാണ് മുഖ്യമന്ത്രി താരതമ്യപ്പെടുത്തിയിരിക്കുന്നത്.
” വാക്‌സീന്‍ സൂക്ഷിക്കുന്നതിനുള്ള സംഭരണ ശേഷി വര്‍ദ്ധിപ്പിക്കണം. ഡിസംബര്‍ 15ഓടെ കോള്‍ഡ് സ്റ്റോറേജ് കപ്പാസിറ്റി 2.30 ലക്ഷം ലിറ്റര്‍ ആയി ഉയര്‍ത്തണം. എല്ലാ ജില്ലകളിലും ഡിവിഷനുകളിലും കോള്‍ഡ് ചെയിന്‍ സംവിധാനം ഉറപ്പാക്കണം. വാക്‌സീന്റെ ലഭ്യത ഉറപ്പാക്കാന്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും നടത്തണം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ അതേ രീതിയില്‍ തന്നെ വാക്‌സീന്‍ സംഭരണ കേന്ദ്രങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം. വാക്‌സീനുകള്‍ നല്‍കുന്നതിന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം ” – യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.
Post Your Comments