സൗദിയിലെ പ്രധന നഗര പ്രദേശങ്ങളിൽ നടപ്പിലാക്കിയ ട്രാഫിക്ക് പരിഷ്‌കരണങ്ങള്‍ വഴി നിരവധി പേര്‍ക്ക് പിഴ ചുമത്തിയാതായി ട്രാഫിക് വിഭാഗം അറിയിപ്പ് നൽകി. പ്രധാന നഗരങ്ങളായ റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളില്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്‌കരണത്തിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ നഗരങ്ങളില്‍ പദ്ധതി നടപ്പിലാക്കുന്നത്. ട്രാഫിക് ലൈനുകളൾ ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നതാണ് പദ്ധതി. ഇതിനകം സംവിധാനം നടപ്പിലാക്കിയ ഇടങ്ങളില്‍ നിരവധി പേർക്ക് പിഴ ചുമത്തിയതായി ട്രാഫിക് വിഭാഗം വ്യക്തമാക്കി. മുന്നൂറ് മുതല് അഞ്ഞൂറ് റിയാൽ വരെയാണ് പിഴ ഈടാക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടം അടുത്തയാഴ്ച മുതല്‍ ആരംഭിക്കും. ഈ ഘട്ടത്തില്‍ താഇഫ്, അല്‍ബാഹ, അല്‍ജൗഫ്, ജിസാന്‍ നഗരങ്ങളില്‍ കൂടി സംവിധാനം പ്രാബല്യത്തിൽ വരും.
Post Your Comments