‘വോള്‍ഗ മാനിയാക്’ അഥവാ ഭ്രാന്തന്‍ എന്നറിയപ്പെട്ടിരുന്ന റാഡിക് തഗിരോവിനെ റഷ്യൻ കുറ്റാന്വേഷകർ പിടികൂടി. 2011 – 2012 കാലയളവിൽ റഷ്യൻ നഗരത്തിലെ 26 സ്ത്രീകളെയാണ് ഇയാൾ കൊലപ്പെടുത്തിയത്. എല്ലാം വയോധികർ. 38കാരനായ റാഡിക് ഭ്രാന്തനായ കൊലപാതകിയായിരുന്നുവെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തുന്നു.
70 വയസിനു മുകളിലുള്ള സ്ത്രീകളായിരുന്നു ഇയാളുടെ ലക്ഷ്യം. പല ജോലികൾ ചെയ്തിരുന്ന ഇയാൾ പ്രായമായവർ മാത്രം താമസിക്കുന്ന വീടുകളിൽ മോഷണം നടത്തുക പതിവായിരുന്നു. വീടിനുള്ളിൽ കയറിയ ശേഷം സ്ത്രീകളെ ബലമായി കിഴ്പ്പെടുത്തുകയും കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
കൈയ്യിൽ കിട്ടുന്ന വസ്തുക്കൾ കൊണ്ടും ചിലരെ ഇയാൾ കൊലപ്പെടുത്തിയിരുന്നു. കൊലയ്ക്ക് ശേഷം സ്ത്രീകളുടെ വിലപിടിപ്പുള്ള ആഭരണങ്ങളെല്ലാം കവരുക പതിവായിരുന്നു. ഇയാളെ കണ്ടെത്താൻ പൊലീസിനു സാധ്യമായില്ല. 2013 മുതൽ ഇയാൾ നിശബ്ദനായിരുന്നു. പിന്നീട് 2017ൽ വീണ്ടും കുറ്റകൃത്യങ്ങൾ ആരംഭിച്ചു. തുടര്‍ന്നാണ് പോലീസ് ഇയാള്‍ക്കെതിരെ അന്വേഷണം രഹസ്യമായി നീക്കിയത്.
Post Your Comments