ആണവ ശാസ്ത്രജ്ഞൻ മുഹ്സിൻ ഫക്രിസാദെയുടെ കൊലപാതകത്തിൽ ഗൂഢാലോചനയിൽ സൗദി അറേബ്യക്ക് പങ്കുണ്ടെന്ന ഇറാന്റെ വാദത്തെ പൂർണമായി തള്ളി സൗദി അറേബ്യ. ഏതു തരത്തിലുള്ള കൊലപാതകത്തേയും സൗദി അറേബ്യ അനുകൂലിക്കുന്നില്ലെന്ന് വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ പറഞ്ഞു. നാളെ ഇറാനിൽ പ്രളയമുണ്ടായാലും ഇറാൻ സൗദിയെ കുറ്റം പറയുമെന്നും ജുബൈർ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇറാൻ വിദേശകാര്യ മന്ത്രി ജവാജ് സാരിഫാണ് സൗദിക്കെതിരെ ആരോപണമുന്നയിച്ചത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി, സൗദി കിരീടാവകാശി, ഇസ്രയേൽ പ്രധാനമന്ത്രി എന്നിവർ നടത്തിയ രഹസ്യ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ഇറാൻ ശാസ്ത്രജ്ഞന്റെ കൊലപാതമെന്നായിരുന്നു സാരിഫിന്റെ ആരോപണം ഉയർന്നത്. ഇതിനോട് രൂക്ഷമായ ഭാഷയിലാണ് സൗദി വിദേശ കാര്യ മന്ത്രി പ്രതികരിച്ചത്.
Post Your Comments