ഡല്‍ഹി: രാജ്യത്ത് ഡിസംബര്‍ 1 മുതല്‍ ബാങ്കിംഗ്- എല്‍പിജി മേഖലയിലടക്കം അഞ്ച് പ്രധാന മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ഈ മാറ്റങ്ങള്‍ ജനങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്. പ്രധാനപ്പെട്ട ഈ അഞ്ച് കാര്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.
Read Also : ഫൈസർ കൊവിഡ് വാക്സിൻ; പൊതുജന ഉപയോഗത്തിനായി അനുമതി നല്കി ഇംഗ്ലണ്ട്
ആര്‍ടിജിഎസ് സൗകര്യം
റിസര്‍വ് ബാങ്കിന്റെ പുതിയ നിയമ നിയമമനുസരിച്ച് ഡിസംബര്‍ 1 മുതല്‍ 24 മണിക്കൂറും ആര്‍ടിജിഎസ് സൗകര്യത്തിന്റെ പ്രയോജനം ലഭിക്കും. വലിയ ഇടപാട് അല്ലെങ്കില്‍ വലിയ ഫണ്ട് കൈമാറ്റം ചെയ്യുന്നവരെ കണക്കിലെടുത്താണ് ആര്‍ബിഐയുടെ പുതിയ തീരുമാനം. ക്രെഡിറ്റ് പോളിസിയില്‍ 24 മണിക്കൂര്‍ ആര്‍ടിജിഎസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാന്‍ ഏറ്റവും കൂടുതല്‍ പേര് ഉപയോഗിക്കുന്നത് RTGS, NEFT, IMPS എന്നിവ വഴിയാണ്. ആര്‍ടിജിഎസ് സംവിധാനം ഉപയോഗിച്ച് ഫണ്ട് കൈമാറ്റം വേഗത്തിലാക്കാം. കുറഞ്ഞത് രണ്ട് ലക്ഷം രൂപ വരെ കൈമാറാന്‍ കഴിയും.
ഈ ഇടപാട് എത്ര തവണ വേണമെങ്കിലും തല്‍ക്ഷണം ഫണ്ട് കൈമാറ്റം ചെയ്യാന്‍ സാധിക്കും. ആര്‍ടിജിഎസിന് രാവിലെ എട്ട് മുതല്‍ 11 വരെ ഒരു നിരക്കും ഈടാക്കില്ല. ഈ സേവം ലഭ്യമാകുന്നതിന് വേണ്ടി ബാങ്ക് ബ്രാഞ്ചിലേക്കോ ഓണ്ലൈനിലേക്കോ പോകാം.
പുതിയ ട്രെയിനുകള്‍
ഇന്ത്യന്‍ റെയില്‍വേ ഡിസംബര്‍ 1 മുതല്‍ നിരവധി പുതിയ ട്രെയിനുകള്‍ ഓടിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സാധാരണ വിഭാഗത്തില്‍ ഓടുന്ന Jhelum എക്സ്പ്രസും പഞ്ചാബ് മെയിലും ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ ദിവസവും ഈ രണ്ട് ട്രെയിനുകളും സര്‍വ്വീസ് നടത്തും.
പണം പിന്‍വലിക്കാന്‍ വണ്‍ ടൈം പാസ്വേഡ്
ഡിസംബര്‍ 1 മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) വണ്‍ ടൈം പാസ്വേഡ് (ഓടിപി) അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കാനുള്ള സൗകര്യം നടപ്പിലാക്കും. ഡിസംബര്‍ ഒന്ന് മുതല്‍ രാത്രി എട്ടിനും രാവിലെ എട്ടിനുമിടയില്‍, പിഎന്‍ബി 2.0 എടിഎമ്മില്‍ നിന്ന് ഒരു സമയം 10,000 രൂപയില്‍ കൂടുതല്‍ പണം പിന്‍വലിക്കുന്നതിന് ഒടിപി അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
ഇന്‍ഷുറന്‍സ് പ്രീമിയം
അഞ്ചുവര്‍ഷത്തിന് ശേഷവും ഇന്‍ഷ്വര്‍ ചെയ്തയാള്‍ക്ക് പ്രീമിയം തുക 50 ശതമാനം കുറയ്ക്കാന്‍ കഴിയും . ഇതിലൂടെ പോളിസി തുക പകുതിയാക്കി തുടരാന്‍ കഴിയും.
എല്‍പിജി ഗ്യാസ്
എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വില എല്ലാ മാസവും അപഡേറ്റ് ചെയ്യുന്നു. സിലിണ്ടറുകളുടെ വിലയിലും മാറ്റം വരുത്താന്‍ കഴിയും.
Post Your Comments