
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. ആലപ്പുഴ ജില്ലയിലെ മുഹമ്മയാണ് (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 11) പുതിയ ഹോട്ട് സ്പോട്ടായിരിക്കുന്നത്. 9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ആകെ 473 ഹോട്ട് സ്പോട്ടുകളാണുള്ളത്.
എന്നാൽ അതേസമയം സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കുകയുണ്ടായി. കോവിഡ് രോഗം സ്ഥിരീകരിച്ചവരിൽ 81 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയവരാണ്. 4724 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 527 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .
Post Your Comments