സ്റ്റോക്കോം: പന്ത്രണ്ടാം വയസ്സില്‍ അമ്മ മുറിക്കുള്ളില്‍ പൂട്ടിയിട്ട മകനാണ് ഒടുവില്‍ പൊലീസിന്റെ സഹായത്തോടെ രക്ഷപ്പെട്ടത്. മകനെ 28 വര്‍ഷം പൂട്ടിയിട്ട അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വീഡനിലാണ് സംഭവം. തെക്കന്‍ സ്റ്റോക്കോമിലെ നഗരപ്രാന്തമായ ഹാനിങ്ങിലെ അപ്പാര്‍ട്ട്മെന്റിലാണു യുവാവിനെ ദീര്‍ഘകാലമായി പൂട്ടിയിട്ടിരുന്നത്.
Read Also : ബുറേവി ചുഴലിക്കാറ്റ് : തിരുവനന്തപുരത്തെ 48 വില്ലേജുകൾക്ക് മുന്നറിയിപ്പ്
12 വയസ്സുള്ളപ്പോള്‍ അമ്മ മകന്റെ സ്കൂള്‍ പഠനം അവസാനിപ്പിക്കുകയും അപ്പാര്‍ട്ട്മെന്റിനുള്ളില്‍ പൂട്ടിയിടുകയും ചെയ്തുവെന്നാണു റിപ്പോര്‍ട്ടുകള്‍. പൂട്ടിയിടപ്പെട്ട മകനു പോഷകാഹാര കുറവുണ്ടെന്നും പല്ലുകള്‍ ഇല്ലെന്നും ശാരീരികമായി ദുര്‍ബലമായ അവസ്ഥയിലാണെന്നും സ്റ്റോക്കോം പൊലീസ് വക്താവ് ഒല ഓസ്റ്റര്‍ലിങ് വാര്‍ത്താ ഏജന്‍സി എഎഫ്പിയോടു പറഞ്ഞു. എന്നാല്‍ 28 വര്‍ഷമായി ഇയാള്‍ തടവിലാണെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നു പൊലീസ് വക്താവ് പറഞ്ഞു.
70 വയസ്സായ അമ്മയെ ചികിത്സാര്‍ഥം ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് മുറിയില്‍ പൂട്ടിയിട്ട നിലയില്‍ മകനെ കാണുന്നത്. വീട് പരിശോധിച്ച ഒരു ബന്ധുവാണു വീടിനുള്ളില്‍ പൂട്ടിയിടപ്പെട്ട 40 വയസ്സ് കഴിഞ്ഞ മകനെ കണ്ടെത്തിയത്. ഞായറാഴ്ചയാണ് 12-ാം വയസ്സില്‍ കാണാതായ കുട്ടിയെ ബന്ധുക്കളും നാട്ടുകാരും വീണ്ടും കാണുന്നത്.
കാലില്‍ വ്രണം ബാധിച്ചിരുന്ന ഇയാള്‍ക്കു നടക്കാന്‍ പ്രയാസമുണ്ട്. പല്ലുകളുണ്ടായിരുന്നില്ല. സംസാരശേഷി പരിമിതമായിരുന്നു എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments