മഹാവിഷ്ണുവിന്റെ അവതാരമാണ് ബാലാജി എന്ന് അറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്‍. ഭക്തര്‍ക്ക് സകലസൗഭാഗ്യങ്ങളും നല്‍കുന്ന ഭഗവാന്‍ ദര്‍ശനം നല്‍കിയാല്‍ അത് കോടിപുണ്യമാണ്. സാമ്പത്തിക അഭിവൃത്തിക്കും ദുരിതങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നതിനും തിരുപ്പതി ദര്‍ശനം ഉത്തമമാണ്. മംഗല്യസൗഭാഗ്യം ലഭിക്കുന്നതിനൊപ്പം ശനിദോഷശമനത്തിനും തിരുപ്പതി ക്ഷേത്രദര്‍ശനം ഉത്തമമാണ്. നാഗദോഷങ്ങള്‍ തീര്‍ക്കാനും കലിയുഗത്തിലെ മോക്ഷപ്രാപ്തിക്കും തിരുപ്പതിദര്‍ശനം വഴിയൊരുക്കും.
ഭഗവാന്‍ അനുഗ്രഹിച്ചാല്‍ ജീവിതത്തില്‍ അപ്രതീക്ഷിത ഭാഗ്യനുഭവങ്ങളുണ്ടാകുമെന്നാണ് വിശ്വാസം. വൈകുണ്ഠ മാസത്തിലെ ഏകാദശി നാളില്‍ ഭഗവാനെ ദര്‍ശിച്ചാല്‍ സകല പാപങ്ങളില്‍ നിന്നും മുക്തി ലഭിക്കുമെന്നും മരണാനന്തരം മോക്ഷപ്രാപ്തി ലഭിക്കുമെന്നുമാണ് ആചാര്യന്‍മാര്‍ പറയുന്നത്.
തിരുപ്പതി ദര്‍ശനവേളയില്‍ ‘ഓം നമോ വെങ്കടേശായ’ എന്ന അത്ഭുതസിദ്ധിയുള്ള മന്ത്രം ജപിച്ചാല്‍ ഭക്തന്റെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്നാണ് വിശ്വാസം. 108 തവണവീതം ഭക്തിയോടെ ഈ മന്ത്രം ജപിച്ചാല്‍ ഒരുമാസത്തിനുള്ളില്‍ ഫലം ലഭിക്കും.
വെങ്കടേശ്വരഗായത്രി ജപവും ഉത്തമമാണ്:
‘നിരഞ്ജനായ വിദ്മഹേ നിരപശായ ധീമഹേ തന്വേ ശ്രീനിവാസപ്രചോദയാത്’ എന്നാണ് വെങ്കിടേശ്വരഗായത്രി
തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് തലമുണ്ഡനം ചെയ്യല്‍. കാണിക്കയര്‍പ്പിക്കല്‍ മറ്റൊരു പ്രധാന വഴിപാടാണ്. വൃത്തിയുള്ള തുണിയില്‍ കിഴി കെട്ടി വേണം കാണിക്കയര്‍പ്പിക്കാന്‍. ശ്രീവെങ്കടേശ്വര മഹാമന്ത്ര പൂജ നടത്തുന്നത് തൊഴില്‍തടസം, ദാമ്പത്യദുരിതം, തൊഴിലില്ലായ്മ, വിവാഹതടസ്സം എന്നിവയ്ക്ക് പരിഹാരമാണെന്നു വിശ്വസിക്കുന്നു.
Post Your Comments