‘ബുറെവി’ ചുഴലിക്കൊടുങ്കാറ്റ് നാളെ ഉച്ചയോടെ തമിഴ്നാട് തീരത്തെ പാമ്പന്‍ മേഖലയിലെത്തുമെന്ന് മുന്നറിയിപ്പ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗമുളള കാറ്റുണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുകയുണ്ടായി. ബുറെവി ചുഴലിക്കാറ്റിന്‍റെ സഞ്ചാരപാതയില്‍ കേരളവും ഉള്‍പ്പെട്ടതോടെ സംസ്ഥാനത്ത് അതിജാഗ്രത പ്രഖ്യാപിക്കുകയുണ്ടായി. നാലാം തീയതി രാവിലെ ചുഴലിക്കാറ്റ് തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ക്കിടയിലൂടെ കടന്നുപോകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ചുഴലിക്കൊടുങ്കാറ്റ് നാളെ ഉച്ചയോടെ തമിഴ്നാട് തീരത്തെ പാമ്പന്‍ മേഖലയിലെത്തും. കേരളവും തമിഴ്നാടും അതീവ ജാഗ്രതയിലാണ് ഉള്ളത്. ശക്തമായ മഴയും കാറ്റും മുന്നില്‍കണ്ട് മുന്‍കരുതല്‍ നടപടിയെടുക്കാന്‍ ജില്ലാകലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
Post Your Comments