Latest NewsKeralaNews

ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ് : മുന്നറിയിപ്പുമായി മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് അ​തീ​വ​ജാ​ഗ്ര​ത വേ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

Read Also : പുതിയ കാർഷിക നിയമം : മഹാരാഷ്ട്രയിലെ സൊയാബീന്‍ കൃഷിക്കാര്‍ക്ക് ലഭിച്ചത് 10 കോടിയുടെ ലാഭം

ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ് വെ​ള്ളി​യാ​ഴ്ച​യോ​ടെ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ല്‍ എ​ത്തു​മെ​ന്നാ​ണ് വി​ദ​ഗ്ധ പ്ര​വ​ച​നം. ഡി​സം​ബ​ര്‍ നാ​ലി​ന് പു​ല​ര്‍​ച്ചെ തെ​ക്ക​ന്‍ ത​മി​ഴ്നാ​ട്ടി​ലും തു​ട​ര്‍​ന്ന് കേ​ര​ള​ത്തി​ലും എ​ത്തും.തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ എ​റ​ണാ​കു​ളം വ​രെ ഏ​ഴ് ജി​ല്ല​ക​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും ഉ​ണ്ടാ​കുമെന്നും അദ്ദേഹം പറഞ്ഞു. മൂ​ന്ന് മു​ത​ല്‍ അ​ഞ്ച് ദി​വ​സം വ​രെ​യാ​ണ് ഇ​ത് തു​ട​രു​ക. ചു​ഴ​ലി​ക്കാ​റ്റ് സ്ഥി​തി വി​ല​യി​രു​ത്താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ച്ചി​രു​ന്നു. സം​സ്ഥാ​നം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തീ​ര​ദേ​ശ​മേ​ഖ​ല​യി​ല്‍ ശ​ക്ത​മാ​യ ക​ട​ല്‍ ക്ഷോ​ഭ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് വി​ല​യി​രു​ത്ത​ലു​ണ്ട്. മത്സ്യബന്ധനത്തിനു ശ​നി​യാ​ഴ്ച വ​രെ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ല​യോ​ര മേ​ഖ​ല​യി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​നും ഉ​രു​ള്‍​പ്പൊ​ട്ട​ലി​നും സാ​ധ്യ​ത​യു​ണ്ട്. തി​രു​വ​ന​ന്ത​പു​രം കൊ​ല്ലം പ​ത്ത​നം​തി​ട്ട ആ​ല​പ്പു​ഴ കോ​ട്ട​യം ഇ​ടു​ക്കി​യു​ടെ ഒ​രു ഭാ​ഗം മ​ഴ​യും കാ​റ്റും അ​തി തീ​വ്ര മ​ഴ കാ​ര​ണം വെ​ള്ള​പ്പൊ​ക്ക​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക് കൂ​ട്ടു​ന്ന​ത്.

നി​ല​വി​ല്‍ സം​സ്ഥാ​ന​ത്താ​കെ 13 ക്യാമ്പുകളിലായി 690 പേ​ര്‍ താ​മ​സി​ക്കു​ന്നു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റ് അ​ട​ക്കം അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യം ആ​ണ് മു​ന്നി​ലു​ള്ള​ത്. മേ​ല്‍​ക്കൂ​ര ശ​ക്ത​മ​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ താ​മ​സി​പ്പി​ക്കു​ന്ന​വ​രെ മാ​റ്റി താ​മ​സി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button