കാശ്മീർ: നഗ്രോതയിൽ നവംബർ മാസത്തിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് ഭീകരർ നുഴഞ്ഞുകയറിയത് അന്വേഷിക്കുന്ന ബി.എസ്.എഫ് സംഘം കണ്ടെത്തിയത് നിർണായക തെളിവ്. പാക് സൈന്യം അറിയാതെ പാകിസ്ഥാനുളളിൽ 200 മീറ്റർ ഉളളിൽ കയറി സംഘം കണ്ടെത്തിയത് സംഭവത്തിൽ നിർണായക തെളിവാണ്. ഇന്ത്യയിലേക്ക് ഭീകരർ കടന്ന ഭൂഗർഭപാതയുടെ തുടക്കം ഇവിടെ നിന്നാണെന്നാണ് അതിർത്തി രക്ഷാ സേന കണ്ടെത്തി. നവംബർ 19നായിരുന്നു കാശ്‌മീരിലെ തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ട് വൻ ആയുധങ്ങളുമായി നാല് ഭീകരർ നുഴഞ്ഞുകയറിയത്.
സംഭവത്തിന് ശേഷം ഇവർ നുഴഞ്ഞുകയറിയ വഴികൾ ബി.എസ്.എഫ് അന്വേഷിക്കാൻ തുടങ്ങി. ഭീകരരിൽ നിന്നും പിടിച്ചെടുത്ത മൊബൈലിൽ നിന്നും ലഭിച്ച തെളിവുകൾ വഴിയാണ് ഭൂഗർഭപാത കണ്ടെത്തിയത്. പാതയ്‌ക്കുളളിൽ കടന്ന് ബി.എസ്.എഫ് നിർണായകമായ തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
Post Your Comments