Latest NewsNewsIndiaTechnology

പബ്‌ജിക്ക് പകരമായെത്തിയ ഫൗജി ഗെയിമിന്റെ പ്രീ-റെജിസ്ട്രേഷൻ ആരംഭിച്ചു

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻകോർ ഗെയിംസ് ആണ് ഫൗജി (ഹിന്ദിയിൽ സൈന്യം, പട്ടാളക്കാരൻ എന്ന അർത്ഥമുള്ളത് യാദൃശ്ചികമല്ല.) ഗെയിം തയ്യാറാക്കുന്നത്. കഴിഞ്ഞ മാസം ട്രെയ്ലറും പുറത്തുവന്ന ഫൗജി ഗെയിം അധികം താമസമില്ലാതെ ഗൂഗിൾ പ്ലെ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

Read Also : സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഗെയിമിന്റെ വരവിന് മുന്നോടിയായി പ്രീ-റെജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. ഗൂഗിൾ പ്ലേയ് സ്റ്റോറിൽ ‘FAU-G: Fearless and United Guards’ തിരയുമ്പോൾ പ്രീ-രെജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ കാണിക്കും. പ്രീ രെജിസ്റ്റർ ചെയ്യുന്നവർക്ക് ആപ്പ് ഗൂഗിൾ സ്റ്റോറിൽ എത്തുന്ന മുറയ്ക്ക് പുഷ് നോട്ടിഫിക്കേഷൻ ലഭിക്കും. ചില ഫോണുകളിൽ ഡൗൺലോഡിങ്ങും ഇൻസ്റ്റാളിങ്ങും ഗെയിം പ്ലെ സ്റ്റോറിൽ ലഭ്യമാകുമ്പോൾ തന്നെ നടക്കും. നവംബറിൽ ഫൗജി ലോഞ്ച് ചെയ്യും എന്നാണ് എൻകോർ ഗെയിംസ് പറഞ്ഞിരുന്നതെങ്കിലും ഡിസംബറിലെ ഗെയിം ഡൗൺലോഡ് ചെയ്യാൻ ലഭ്യമാകൂ എന്ന് ഇതോടെ വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button