ചവറ: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചവറ കുടവൂരില്‍ 14 പേര്‍ സിപിഎം വിട്ടു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് തെക്കുംഭാഗം പഞ്ചായത്തിലെ 11-ാം വാര്‍ഡായ കുടവൂര്‍ ബ്രാഞ്ചില്‍ നിന്ന് 14 പേര്‍ പാര്‍ട്ടി വിട്ടത്.
രമണന്‍, സുരേഷ്ബാബു, ഷണ്മുഖന്‍, ഭദ്രന്‍, സജീവ്, രാമഭദ്രന്‍, ബിനു, പ്രമോദ്, വിനോദ്, ഫ്രാന്‍സിസ്, ബിജു, ഹര്‍ഷകുമാര്‍, സുജികുമാര്‍, സൂരജ് ബാബു എന്നിവരാണ് പാര്‍ട്ടിയില്‍ നിന്നും പ്രാഥമികാംഗത്വം രാജിവച്ചത്. മുന്‍ പഞ്ചായത്തു പ്രസിഡന്റും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ആറാം വാര്‍ഡില്‍ സ്ഥിരതാമസക്കാരിയുമായ ബീനാദയനെ 11-ാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് പാര്‍ട്ടി കമ്മിറ്റിയില്‍ നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു. ഇത് തള്ളിയ ബ്രാഞ്ച് അംഗങ്ങള്‍ ആറാം വാര്‍ഡിലുള്ള ഒരു വനിതയുടെ പേരാണ് നിര്‍ദ്ദേശിച്ചത്. പക്ഷേ ബ്രാഞ്ച് അംഗങ്ങളുടെ ആവശ്യം നേതൃത്വം നിരാകരിച്ചു.
ഇതിനെതിരെ ഇവര്‍ ചവറ ഏരിയാകമ്മിറ്റിക്കും കൊല്ലം ജില്ലാ കമ്മിറ്റിക്കും കത്തു നല്‍കി. ഇതിന് മറുപടി നല്‍കിയില്ലെന്നു മാത്രമല്ല ഭൂരിപക്ഷാഭിപ്രായത്തെ അവഗണിച്ച് ബീനാദയന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് 14 അംഗങ്ങളും രാജിവച്ചത്.
Post Your Comments