Latest NewsNewsEntertainment

മമ്മൂട്ടിയെക്കുറിച്ചും മോഹൻലാലിനെക്കുറിച്ചും ശരിക്കും ഞാനുദ്ദേശിച്ചത് വേറെയാണ്; വിവാദത്തിൽ പ്രതികരിച്ച് നടന്‍ ദേവന്‍

റിച്ച് നടന്‍ ദേവന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വലിയ വിവാദമായിരുന്നു നടന്റെ വാക്കുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിതെളിച്ചത്

മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് നടന്‍ ദേവന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വലിയ വിവാദമായിരുന്നു നടന്റെ വാക്കുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിതെളിച്ചത്.

എന്നാൽ ‘മലയാള സിനിമയിലെ ശ്രദ്ധേയ നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ദേവനെ ഒതുക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞതാണ് വിവാദത്തിന്റെ അടിസ്ഥാനം. എന്താണ് അതിലേ സത്യം എന്നുമാണ് ദേവനോട് അവതാരകന്‍ ചോദിച്ചത്. ലോകസിനിമയില്‍ ഞാന്‍ കാണുന്ന ഏറ്റവും മഹാന്മാരായ നടന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ലോകസിനിമയിലെ മികച്ച നടന്മാരുടെ പട്ടിക എടുത്താല്‍ അതില്‍ ഒരാള്‍ മമ്മൂട്ടി ആയിരിക്കുമെന്ന് പറഞ്ഞു. അപ്പോള്‍ ചോദ്യ കര്‍ത്താവ് മോഹന്‍ലാലോ എന്ന് ചോദിച്ചു. മോഹന്‍ലാലിന്റെ ലെവല്‍ വേറെയാണ്. അവര്‍ അവിടെ സ്‌റ്റോപ് ചെയ്യുകയാണ് ഉണ്ടായത്. ബാക്കി പറയാനനുവദിച്ചില്ല.

രജനീകാന്തിനെപ്പോലെയാണ് മോഹന്‍ലാലും. താരതമ്യങ്ങള്‍ക്കും അപ്പുറമാണെന്നാണ് താൻ ഉ​ദ്ദേശിച്ചതെന്ന് താരം പറഞ്ഞു, അദ്ദേഹത്തിന്റെ ചലനങ്ങളും ഭാവചലനങ്ങളും ഫ്‌ളെക്‌സിബ്ലിറ്റിയും ഏത് കഥാപാത്രത്തെയും യോജിപ്പിച്ച് കൊണ്ട് പോകാന്‍ പറ്റുന്നതാണ്. അത് പറയാന്‍ സമ്മതിച്ചില്ല. മോഹന്‍ലാല്‍ അതുല്യനായ നടനാണെന്നതില്‍ സംശയമില്ല. ഈ പത്ത് നടന്മാരെക്കാളും മുകളില്‍ നില്‍ക്കുന്ന ആളാണെന്ന് പറയാന്‍ സമ്മതിച്ചില്ലെന്നുള്ളതാണ് അവിടെ ഉണ്ടായതെന്നും ദേവൻ പറയുന്നു.

shortlink

Post Your Comments


Back to top button