റോം : ആപ്പിളിന് 10 ദശലക്ഷം യൂറോ (ഏകദേശം 10 കോടി രൂപ) പിഴ ചുമത്തിയതായി ഇറ്റലിയിലെ ആന്റിട്രസ്റ്റ് അതോറിറ്റി. ഐഫോണുകളുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജ പരസ്യങ്ങളും നല്‍കിയതിനാണ് പിഴ ചുമത്തിയതെന്നാണ് റിപ്പോര്‍ട്ട്. പല ഐഫോണ്‍ മോഡലുകളും ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് വാട്ടര്‍ റെസിസ്റ്റന്റ് എന്ന് ആപ്പിള്‍ പരസ്യങ്ങളില്‍ വ്യക്തമാക്കിയിട്ടില്ലെന്ന് ആന്റിട്രസ്റ്റ് അതോറിറ്റി ഒരു പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍, ദ്രാവകങ്ങളില്‍ വീണ് കേടുപാടുകള്‍ സംഭവിച്ചാല്‍ ഫോണുകള്‍ വാറണ്ടിയുടെ പരിധിയില്‍ വരില്ലെന്ന് ആപ്പിള്‍ പറയുന്നുണ്ടെന്നും അതേസമയം, ഇത് ഉപഭോക്താക്കളെ കബളിപ്പിക്കുന്നതിന് തുല്യമാണെന്നും അതോറിറ്റി വ്യക്തമാക്കി. ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ എക്‌സ്ആര്‍, ഐഫോണ്‍ എക്‌സ്എസ്, ഐഫോണ്‍ എക്‌സ്എസ് മാക്സ്, ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്സ് മോഡലുകളുമായി ബന്ധപ്പെട്ട പരാതികള്‍ ആണ് ലഭിച്ചിരിക്കുന്നത്.
ആപ്പിള്‍ തങ്ങളുടെ പല ഐഫോണ്‍ മോഡലുകളും 30 മിനിറ്റ് വരെ വെള്ളത്തില്‍ ഇട്ടാലും ഒന്നും സംഭവിക്കില്ലെന്നും, വാട്ടര്‍ റെസിസ്റ്റന്റ്‌റ് ഫോണുകളാണ് ഇവയെന്നും പറഞ്ഞ് പരസ്യം നല്‍കിയിരുന്നു. എന്നാല്‍ ഇത് പ്രത്യേക സാഹചര്യങ്ങളില്‍ (ലബോറട്ടറിയിലെ ശുദ്ധജലം) മാത്രമേ പ്രവര്‍ത്തിക്കൂവെന്ന് ആപ്പിള്‍ വ്യക്തമാക്കിയിട്ടില്ല.
Post Your Comments