Latest NewsNewsInternational

ചൈനയുടേത് പ്രകോപനപരമായ സമീപനം : എന്നും ഇന്ത്യയ്ക്കൊപ്പം നിലകൊള്ളുമെന്ന് അമേരിക്കയുടെ ഉറപ്പ്

ന്യൂഡല്‍ഹി : ചൈനയുടേത് പ്രകോപനപരമായ സമീപനം , എന്നും ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുമെന്ന് അമേരിക്കയുടെ ഉറപ്പ്. ലഡാക്ക് അതിര്‍ത്തിയ്ക്ക് സമീപത്തെ ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ദക്ഷിണ ചൈന സമുദ്ര മേഖലയിലേതിന് സമാനമായ രീതിയില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലും ചൈന പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം രാജ കൃഷ്ണമൂര്‍ത്തി പറഞ്ഞു. അന്താരാഷ്ട്ര മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also : കെഎസ്എഫ്ഇക്കെതിരായ പരാതിക്കാരന്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ വ്യവസായിയുടെ ബിനാമി : ആരെന്ന് സൂചന നല്‍കി എം.ടി.രമേശ്

ദക്ഷിണ ചൈന സമുദ്ര മേഖലയില്‍ ദ്വീപുകള്‍ നിര്‍മ്മിച്ച് പ്രദേശം കയ്യടക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നത്. വസ്തുതകള്‍ മാറ്റാനുള്ള ചൈനയുടെ പരിശ്രമത്തെക്കുറിച്ച് തങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നു. 1.3 മില്യണ്‍ ചതുരശ്ര മൈല്‍ പ്രദേശം തങ്ങളുടേതാണെന്നാണ് ചൈനയുടെ വാദം. ബ്രൂണേ, മലേഷ്യ, ഫിലിപ്പൈന്‍സ്, തായ്വാന്‍ , വിയറ്റ്നാം എന്നിരാജ്യങ്ങളും തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന പ്രദേശത്ത് ചൈന സൈനിക താവളങ്ങളും, കൃത്രിമ ദ്വീപുകളും നിര്‍മ്മിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചൈനയ്ക്കെതിരായ പോരാട്ടത്തില്‍ അമേരിക്ക എന്നും ഇന്ത്യയ്ക്കൊപ്പം നിലകൊള്ളും. ഇന്തോ-പസഫിക് മേഖലയുടെ സംരക്ഷണം തങ്ങളുടെ കൂടി ഉത്തരവാദിത്വമാണെന്ന് അമേരിക്ക വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button