Latest NewsArticleKeralaNewsWriters' Corner

ശബരിമല അയ്യപ്പനെയും നരേന്ദ്രമോദിയെയും തെറിവിളിച്ച് അധിക്ഷേപിക്കുന്ന സിപിഎം നേതാവിന്റെ വാക്കുകൾ

അറപ്പും വെറുപ്പും ഉളവാക്കുന്ന വാക്കുകൾ, അയ്യപ്പനേയും പ്രധാനമന്ത്രിയേയും അധിക്ഷേപിച്ച് സിപിഎം നേതാവ്

കമ്മ്യൂണിസ്റ്റ് നേതാക്കളും അവരുടെ അണികളും എന്നും അയ്യപ്പനേയും ശബരിമലയേയും അധിക്ഷേപിച്ചിട്ടേയുള്ളു. ഇപ്പോഴിതാ, സ്വാമി അയ്യപ്പനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേട്ടാൽ അറയ്ക്കുന്ന വാക്കുകളുപയോഗിച്ച് അധിക്ഷേപിക്കുകയാണ് ആലപ്പുഴ സ്വദേശിയായ സി.പി.എം നേതാവ് സഖാവ് രാജീവ് ചീങ്ങോലി. സ്വാമി അയ്യപ്പനെ അറപ്പും വെറുപ്പും ഉളവാക്കുന്ന തെറികൾ കൊണ്ട് അപമാനിക്കുകയാണ് മാനവികത മുറുകെ പിടിക്കുന്ന ഈ സഖാവ്.

കമ്മ്യൂണിസ്റ്റുകാർ ശബരിമലയിൽ കയറിയാൽ മാത്രമേ ശബരിമലയ്ക്കും അയ്യപ്പനും പ്രശസ്തി ലഭിക്കുകയുള്ളുവെന്നാണ് ഇയാൾ പറയുന്നത്. മന്ത്രി കെ ടി ജലീൽ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, തുടങ്ങിയ കമ്മ്യൂണിസ്റ്റുകാർ ശബരിമലയിൽ കയറിയില്ലെങ്കിൽ അയ്യപ്പന് അംഗീകാരവും പ്രശസ്തിയും ലഭിക്കില്ലത്രേ. അയ്യപ്പനെ അതിരൂക്ഷമായി അധിക്ഷേപിക്കുന്ന ഇയാളുടെ ശബ്ദസംഭാഷണങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു. ആണും പെണ്ണും കെട്ടവൻ, വൃത്തികെട്ടവൻ തുടങ്ങി വളരെ മോശം വാക്കുകളാണ് ശാസ്താവിനെക്കുറിച്ച് ഇയാൾ മുഴുനീളം പറയുന്നത്.

കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ തനിനിറം പുറത്തുവന്നതോടെ സഖാവിന്റെ ആവനാഴിയിൽ പ്രതിരോധിക്കാൻ ആയുധങ്ങളൊന്നുമില്ലാതായി. ഇതോടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കാമെന്ന സഖാക്കന്മാരുടെ സ്ഥിരം ‘അടവ് നയം‘ തന്നെയാണ് രാജീവ് ചീങ്ങേരിയും പുറത്തെടുത്തത്. ബിനോയ് കോടിയേരിയുടെ വഴിവിട്ട ബന്ധങ്ങൾ പുറത്തുവന്നപ്പോഴും യാതോരു ജാള്യതയുമില്ലാതെ അതിനെ ന്യായീകരിച്ചവരുണ്ട്. അക്കൂട്ടത്തിലാണ് സഖാവ് രാജീവ് ചീങ്ങേരി എന്നുപറഞ്ഞാലും തെറ്റാകില്ല.

കാരണം, കോടിയേരി മക്കളുടെ ദുർനടപ്പും വഴിവിട്ട ബന്ധങ്ങളും ക്രിമിനൽ സ്വഭാവവുമെല്ലാം കൈയ്യടിച്ച് പാസാക്കുകയാണല്ലോ സഖാക്കന്മാരുടെ പുതിയ ശൈലി. അതിനെ ചോദ്യം ചെയ്താൽ ഭീഷണിപ്പെടുത്തിയും അപമാനിച്ചും മാത്രം ഒതുക്കിനിർത്തുക എന്ന നയമാണ് നാട്ടിലെ സഖാക്കൾ ചെയ്തുകൊണ്ടിരിക്കുന്നത്.

മുസ്ളിം സ്ത്രീകൾക്ക് ഏറെ ആശ്വാസകരവും പ്രതീക്ഷയും നൽകുന്നതായിരുന്നു നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന മുത്തലാഖ് നിരോധന നിയമം. എന്നാൽ, ഇതിനെ പോലും രൂക്ഷമായി തള്ളിക്കളയുകയാണ് ഇയാൾ ചെയ്യുന്നത്. സുപ്രീംകോടതി വിധിക്കു ശേഷം ശബരിമലയിൽ ആചാരലംഘനം നടത്താൻ ശ്രമിച്ച രഹന ഫാത്തിമയേയും ആചാരലംഘനം നടത്തിയ ബിന്ദു അമ്മിണിയേയും ‘ചരിത്രം സൃഷ്ടിച്ചവരെന്ന‘ വ്യജേനയായിരുന്നു സഖാക്കൾ കൊണ്ടുനടന്നത്. ശബരിമലയിൽ ആചാരലംഘനം നടത്താൻ കൂട്ടുനിന്ന സർക്കാരിന് ജയ് വിളിക്കുകയായിരുന്നു ഇവർ ചെയ്തത്.

ഈ നാട്ടിലെ വിശ്വാസികളായ ജനങ്ങളോട് ഭരിക്കുന്ന ഒരു സർക്കാർ എന്ന നിലയിൽ ഇവർക്ക് യാതോരു ഉത്തരവാദിത്വവുമില്ലേ? അയ്യപ്പനെ ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന അനവധി ഭക്തരുടെ കൂടെ വോട്ട് നേടിയാണ് സി പി എം ഭരണത്തിൽ ഇരുന്നത്. തങ്ങളുടെ വിശ്വാസത്തേയും അഭിപ്രായത്തേയും സർക്കാർ സംരക്ഷിക്കുമെന്ന ഇക്കൂട്ടരുടെ പ്രതീക്ഷയാണ് ശബരിമല വിധിക്ക് ശേഷം സർക്കാരും ഇടതുപക്ഷ അനുഭാവികളും തകർത്തത്.

ഇത്തരത്തിൽ ഒരു ജനതയെ മുഴുവൻ വഞ്ചിക്കുകയും തള്ളിപ്പറയും അവരുടെ ഇടനെഞ്ചിൽ കത്തികുത്തിക്കയറ്റുകയും ചെയ്യുന്ന ഒരു ഭരണം, അത്തരമൊരു സർക്കാരിനെ നമുക്ക് ആവശ്യമുണ്ടോയെന്ന ചോദ്യം സോഷ്യൽ മീഡിയകളിൽ അലയടിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button